Asianet News MalayalamAsianet News Malayalam

കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ പ്രവാസി, നാല് പേര്‍ ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയവ‍ര്‍

ദുബായിൽ നിന്നെത്തിയ പന്യന്നൂർ സ്വദേശി ഈ മാസം 12 നാണ് കണ്ണൂരിൽ വിമാനമിറങ്ങിയത്. മറ്റുള്ളവരിൽ മൂന്ന് പേർ മുംബൈയിൽ നിന്നെത്തിയവരാണ്.

kannur covid patients details
Author
Kannur, First Published May 19, 2020, 7:14 PM IST

കണ്ണൂര്‍: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 12 പേരിൽ അഞ്ച് പേര്‍ കണ്ണൂര്‍ സ്വദേശികള്‍. ഇവരിൽ ഒരാൾ ദുബായിൽ നിന്നും മറ്റ് 4 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്ക് എത്തിയരാണ്. ദുബായിൽ നിന്നെത്തിയ പന്യന്നൂർ സ്വദേശി ഈ മാസം 12 നാണ് കണ്ണൂരിൽ വിമാനമിറങ്ങിയത്. മറ്റുള്ളവരിൽ മൂന്ന് പേർ മുംബൈയിൽ നിന്നെത്തിയവരാണ്. ഇതിൽ രണ്ട് പേർ ചൊക്ലി സ്വദേശികളാണ്.13 ന് അഹമ്മദാബാദിൽ നിന്നെത്തിയ മയ്യിൽ സ്വദേശിക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 131 ആയി ഉയര്‍ന്നു. ഇതിൽ 118 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂരിൽ പാനൂർ മുൻസിപ്പാലിറ്റി, ചൊക്ലി, മയിൽ പഞ്ചായത്തുകൾ പുതിയതായി ഹോട്ട്സ്പോട്ടായി. 

സംസ്ഥാനത്ത് ഇന്നു മാത്രം 119 പേരെ പുതുതായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതുവരെ 46,958 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 45,527 എണ്ണം നെഗറ്റീവാണ്. 33 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. കണ്ടൈൻമെൻ്റ് സോണുകളുടെ നിയന്ത്രണം കൂടുതൽ കർക്കശമാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ്; എല്ലാവരും പുറത്തുനിന്ന് എത്തിയവര്‍

 

Follow Us:
Download App:
  • android
  • ios