Asianet News MalayalamAsianet News Malayalam

സ്വർണ്ണക്കടത്ത് ക്വട്ടേഷൻ: തലശ്ശേരിയിൽ പിടിയിലായവരിൽ ഇരട്ടക്കൊലക്കേസ് പ്രതിയും, ടിപികേസ് പ്രതികളുമായി ബന്ധം?

രണ്ട് ബിജെപി പ്രവർത്തകരെ കൊന്ന കേസിലെ പ്രതി പിപി ഫൈസലാണ് പിടിയിലായത്. 

kannur double murder case accused also arrested from thalassery in gold smuggling quotation
Author
Kerala, First Published Aug 9, 2022, 8:42 AM IST

കണ്ണൂർ : സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘമെന്ന സംശയത്തിൽ തലശ്ശേരി ലോഡ്ജിൽ നിന്നും പൊലീസ് പിടിയിലായ 14 പേരിൽ ഇരട്ടക്കൊലക്കേസ് പ്രതിയും. രണ്ട് ബിജെപി പ്രവർത്തകരെ കൊന്ന കേസിലെ പ്രതി പിപി ഫൈസലാണ് പിടിയിലായത്. ഇതിൽ ഒരു കേസിൽ ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തി ശിക്ഷ അനുഭവിക്കുന്ന കൊടി സുനി രണ്ടാം പ്രതിയാണെന്നാണ് കണ്ടെത്തൽ. തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതികളും സംഘത്തിലുണ്ട്. ടിപി കേസിൽ പരോളിൽ കഴിയുന്നവർ ഈ സംഭവത്തിലും ഉൾപെട്ടിട്ടുണ്ടെന്നാണ് സൂചന. 

നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ഒമാനിൽ നിന്നെത്തിയ തൃശ്ശൂർ വെന്നൂർ സ്വദേശി ഹഫ്സൽ കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച സ്വർണ്ണം കടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. ഒന്നരക്കിലോ സ്വർണ്ണവുമായുള്ള ബാഗുമായി ഒരാൾ നെടുമ്പാശ്ശേരി വഴി കടന്നുവെന്നായിരുന്നു കസ്റ്റംസിന് ലഭിച്ച വിവരം. പിന്നാലെയാണ് ഗൾഫിൽ നിന്നെത്തിയ തന്റെ മകനെ കാണാനില്ലെന്ന് തൃശ്ശൂർ വെന്നുർ സ്വദേശി ഉമ്മല്ലു നെടുമ്പാശ്ശേരി പൊലീസിൽ പരാതി നൽകിയത്. വിമാനം ഇറങ്ങിയ ശേഷം മകൻ ഒരു തവണ വിളിച്ചിരുന്നുവെന്നും പിന്നീട് ഒരു വിവരവും ഇല്ലെന്നായിരുന്നുവെന്നുമായിരുന്നു പരാതി.

ആളെ കാണാതായതിന് കേസെടുത്ത പൊലീസ് ഹഫ്സലിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്നും തലശ്ശേരിയിലുണ്ടെന്ന് വ്യക്തമായി. നെടുമ്പാശ്ശേരിയിൽ നിന്നെത്തിയ പൊലീസും തലശ്ശേരി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഹഫ്സലിനെ ഒരുഹോട്ടലിൽ നിന്നും കണ്ടെത്തി. ഇയാൾക്കൊപ്പമുണ്ടായിരുന്ന 13 പേരെയും കസ്റ്റഡിയിലെടുത്തു. ഈ സംഘത്തിലാണ് കൊലക്കേസ് പ്രതിയുമുണ്ടായിരുന്നത്. ഹഫ്സൽ സ്വർണ്ണക്കടത്ത് കാരിയറാണെന്നാണ് വിവരം. വിദേശത്ത് നിന്നും എത്തിച്ച സ്വർണ്ണം കണ്ടെത്താനായിട്ടില്ല. 

പൊലീസ് ക്വാര്‍ട്ടേഴ്സിലെ കൂട്ടമരണം: റെനീസിന്റെ കാമുകി, നജ്ലയുമായി വഴക്കിടുന്ന ദൃശ്യങ്ങൾ പൊലീസിന്

സ്വർണ്ണക്കടത്ത് സംഘത്തിന്റെ കാരിയറായ യുവാവിനെ സ്വര്‍ണ്ണം മറിച്ചു നല്‍കുമെന്ന സംശയത്തില്‍ തടങ്കലിൽ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടത്.  കൂടുതൽ ഇവിടെ വായിക്കാം 

 

 

Follow Us:
Download App:
  • android
  • ios