കുറ്റൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസും മാതമംഗലം ഭാഗത്തേക് വരികയായിരുന്ന സ്ക്കൂട്ടറും കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്

കണ്ണൂര്‍: മാതമംഗലം തായിറ്റേരിയിൽ ബസും സ്ക്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്ക്കൂട്ടർ യാത്രകാരനായ താറ്റിയേരി ഇബ്രാഹിം മൗലവിയുടെ മകൻ ഇസ്ഹാഖ് ആണ് അപകടത്തിൽ മരണപ്പെട്ടത്. കുറ്റൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസും മാതമംഗലം ഭാഗത്തേക് വരികയായിരുന്ന സ്ക്കൂട്ടറും കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. 

താഴശ്ശേരി അങ്കണവാടിക്ക് സമീപം വച്ച് വൈകിട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ബസിന്‍റെ മുന്‍വശത്ത് ഡ്രൈവര്‍ സീറ്റിന്‍റെ ഭാഗത്തേക്കായി ഇടിച്ചു കയറിയ നിലയിലായിരുന്നു ഇസ്ഹാഖിന്‍റെ സ്കൂട്ടര്‍. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. 

ഗുരുതരമായി പരിക്കേറ്റ ഇസ്ഹാഖിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാളെ നടക്കുന്ന സഹോദരിയുടേയും സഹോദരന്‍റേയും വിവാഹ ആവശ്യങ്ങള്‍ക്കായുള്ള യാത്രയിലായിരുന്നു മരിച്ച ഇസഹാഖ്. യുവാവിന്‍റെ അപ്രതീക്ഷിതമരണവാര്‍ത്ത സൃഷ്ടിച്ച ഞെട്ടലിലാണ് ഇപ്പോള്‍ ഇയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും.