കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച  രണ്ടുപേര്‍ പിടിയില്‍. ദുബായിയിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് കസ്റ്റംസ് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടിയത്. കണ്ണൂർ സ്വദേശി റഫുഖ്, കോയമ്പത്തൂർ സ്വദേശി മണികുമാർ എന്നിവരാണ് പിടിയിലായത്. 

റഫുഖില്‍ നിന്ന് 1.850 കിലോ സ്വർണ്ണം പിടികൂടി. പേസ്റ്റ് രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. മണികുമാറിൽ നിന്ന് 280 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. സ്വര്‍ണ്ണം മിശ്രിത രൂപത്തിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.