കണ്ണൂര്‍: ഷുഹൈബ് വധക്കേസിൽ കുറ്റപത്രത്തിന് മുകളിലുള്ള പ്രാഥമിക വാദം അടുത്ത മാസം 19 ന് നടക്കും. തലശേരി കോടതിയിൽ ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. കേസിലെ രണ്ട് കുറ്റപത്രങ്ങളും ഒന്നിച്ച് പരിഗണിക്കും. കൊലപാതകം, ഗൂഢാലോചന എന്നിങ്ങനെ രണ്ട് കുറ്റപത്രങ്ങളാണുള്ളത്.

തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ മുഴുവൻ പ്രതികളോടും 19 ന് കോടതിയിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

പ്രതികളിൽ ഒരാൾ വിദേശത്ത് പോകാൻ അനുമതി തേടി നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി കേസിന്റെ വിചാരണ ആറ് മാസത്തിനകം തീർക്കാൻ നിർദേശം നൽകിയിരുന്നു. 2018 ഫെബ്രുവരി 12നാണ് തെരൂരിലെ തട്ടുകയിൽ വെച്ച് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.