മരം മോഷണക്കേസിൽ പൊലീസിന് വിവരങ്ങൾ നൽകിയ ആളാണ് കൊല്ലപ്പെട്ടത്. പ്രതികളെ തിരിച്ചറിഞ്ഞതായും കണ്ണൂർ അസി.കമ്മീഷണർ  പി പി സദാനന്ദൻ പറഞ്ഞു.

കണ്ണൂർ: കണ്ണൂർ പൊതുവാച്ചേരിയിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത് കണ്ണൂർ സ്വദേശി പ്രജീഷ് എന്നയാളുടെ മൃതദേഹമെന്ന് സ്ഥിരീകരണം. മരം മോഷണക്കേസിൽ പൊലീസിന് വിവരങ്ങൾ നൽകിയ ആളാണ് കൊല്ലപ്പെട്ട പ്രജീഷ്.പ്രതികളെ തിരിച്ചറിഞ്ഞതായും മോഷണകേസിൽ പ്രതികളെ കുറിച്ച് വിവരം നൽകിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നതായും കണ്ണൂർ അസി.കമ്മീഷണർ പി പി സദാനന്ദൻ പറഞ്ഞു. അബ്ദുൾ ഷുക്കൂർ, റിയാസ് എന്നിവരാണ് പ്രതികൾ. ഇവർ ഒളിവിലാണ്. 

Add Asianetnews as a Preferred SourcegooglePreferred

മരം മോഷണവുമായി ബന്ധപ്പെട്ട് പ്രതികളെക്കുറിച്ച് പൊലീസിന് വിവരം നൽകിയ ആളാണ് പ്രജീഷ്. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് എത്തിയത്. 4 ലക്ഷം രൂപയുടെ തേക്കുമരം മോഷ്ടിച്ചതിന് പ്രതികൾ ആഗസ്ത് 9 ന് പിടിയിലായിരുന്നു. ചാക്കിൽ കെട്ടിയ നിലയിൽ റോഡിന് സമീപത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി പ്രജീഷിനെ കാണ്മാനില്ലായിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷമാണ് കൊലപാതകം നടത്തിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona