കോഴിക്കോട്: അയോധ്യ കേസിൽ സുപ്രീം കോടതി വിധി മാനിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. കോടതി വിധി മാനിക്കേണ്ടത് എല്ലാ പൗരൻമാരുടേയും കടമയാണ്,വിജയം കിട്ടിയവര്‍ ആഹ്ലാദിക്കുകയോ പരാജയം കിട്ടിയവര്‍ കുഴപ്പം ഉണ്ടാക്കുകയോ ചെയ്യരുത്. ഈ നിലപാട് എല്ലായിടത്തും അറിയിച്ചിട്ടുണ്ട്. രാജ്യത്ത് സമാധാനം ഉണ്ടാകാൻ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്നും കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. കക്ഷികളുടെ നിലപാടിനേക്കാൾ പ്രാധാന്യം നൽകേണ്ടത് രാജ്യത്തിന്‍റെ സമാധാനത്തിനാണെന്നും കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ ഓര്‍മ്മിപ്പിച്ചു,