Asianet News MalayalamAsianet News Malayalam

കരമന ദുരൂഹമരണങ്ങൾ; ജയമാധവൻ നായരുടെ ആന്തരികാവയവ പരിശോധനാഫലം ഇന്ന് ലഭിക്കും

രണ്ടുവർഷം മുമ്പ് നൽകിയ നടന്ന സംഭവത്തിലെ പരിശോധന ഫലം ഇതേ വരെ കരമന പൊലീസ് വാങ്ങിയിരുന്നില്ല. 

Karamana death Jayamadhavan Nair's internal organ examination results available today
Author
Karamana, First Published Oct 29, 2019, 7:10 AM IST

തിരുവനന്തപുരം: കരമനയിലെ കൂടത്തിൽ കുടുംബത്തിൽ അവസാനം മരിച്ച ജയമാധവൻ നായരുടെ ആന്തരികായവങ്ങളുടെ പരിശോധന ഫലം ഇന്ന് പൊലീസിന് ലഭിക്കും. ഉമാ മന്ദിരത്തിലെ അവകാശികളുടെ ഭൂമിയുടെ എല്ലാ രേഖകളും ആവശ്യപ്പെട്ട് പുതിയ അന്വേഷണ സംഘം റവന്യൂ- രജിസ്ട്രേഷൻ വകുപ്പുകൾക്ക് കത്ത് നൽകി. ജയമാധവന്‍റെ അസ്വാഭാവിക മരണത്തിലാണ് ആദ്യ അന്വേഷണം നടത്തുക.

മരണകാരണം വ്യക്തമാവണമെങ്കിൽ ആന്തരികാവങ്ങളുടെ പരിശോധനാഫലം കൂടിവരണമെന്നായിരുന്നു പോസ്റ്റുമോട്ടം റിപ്പോർട്ട്. മെഡിക്കൽ കോളജ് ആശുപത്രിയിലെ പത്തോളജി ലാബിലാണ് ആന്തരിക അവയവങ്ങള്‍ പരിശോധിക്കായി നൽകിയിരിക്കുന്നത്. രണ്ടുവർഷം മുമ്പ് നൽകിയ നടന്ന സംഭവത്തിലെ പരിശോധന ഫലം ഇതേ വരെ കരമന പൊലീസ് വാങ്ങിയിരുന്നില്ല. 

ദുരൂഹ മരണങ്ങള്‍ അന്വേഷിക്കുന്ന പുതിയ സംഘം ഇന്നലെ പാത്തോളജി ലാബിൽ പരിശോധന നടത്തുന്ന ഡോക്ടര്‍മാരെ സമീപിച്ചിരുന്നു. ഇന്ന് പരിശോധനാഫലം കൈമാറാമെന്നാണ് ഡോക്ടർമാർ അന്വേഷണസംഘത്തെ അറിയിച്ചിരിക്കുന്നത്. പരിശോധനാഫലം പരിശോധിച്ച ശേഷം അസ്വാഭാവികയുണ്ടെങ്കിൽ ഉമമമന്ദിരത്തിൽ തെളിവെടുപ്പ് നടത്തും. വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ജയമാധവൻ നായരെ കാര്യസ്ഥനായ രവീന്ദ്രൻ നായർ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. 

കരമനയിലെ ദുരൂഹമരണങ്ങള്‍: ക്രൈബ്രാഞ്ച് പ്രത്യേകഅന്വേഷണത്തിന് ഇന്ന് തുടക്കം

മരിച്ചനിലയിലാണ് ജയമാധവനെ ആശുപത്രിയിലെത്തിച്ചത്. അയൽവാസികളെ പോലും അറിയിക്കാതെ രവീന്ദ്രനായർ രഹസ്യമായി ജയമാധവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നാണ് നാട്ടുകാരുടെ ആരോപണം. അതേ സമയം ഉമമന്ദിരത്തിലെ അവകാശികളുടെ കൈവശമുണ്ടായിരുന്ന സ്വത്തുവിവരങ്ങള്‍ തേടി റവന്യു-രജിസ്ട്രേഷൻ വകുപ്പുകൾക്ക് അന്വേഷണ ഉദ്യോഗസ്ഥനായ അസി.കമ്മീഷണർ സന്തോഷ് കുമാർ കത്തു നൽകി. ചില അകന്ന ബന്ധുക്കളും ഇടനിലക്കാരും ചേർന്ന് ഒത്തുകളിച്ച് ഭൂമി പോക്കുവരവ് ചെയ്തെടുത്തുവെന്ന സംശയം പൊലീസിനുണ്ട്. 

കരമനയിലെ ​ദുരൂഹമരണങ്ങൾ: പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

ചില റവന്യൂ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണപരിധിയിലുണ്ട്. അതിനാൽ രേഖകള്‍ നശിപ്പിക്കാതിരിക്കാനാണ് എല്ലാ രേഖകളും ആവശ്യപ്പെട്ടുകൊണ്ട് കത്ത് നൽകിയത്. ചില ബന്ധുക്കള്‍ ഇപ്പോള്‍ പരാതി ഉന്നയിക്കുന്നതിന് പിന്നിലും സ്വത്തു തർക്കമെന്നാണ് പൊലീസ് നിഗമനം.

Follow Us:
Download App:
  • android
  • ios