തിരുവനന്തപുരം: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായിരുന്ന ഫൈസൽ കാരാട്ട് കൊടുവള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി.  15ാം  വാർഡിലാണ് ഫൈസൽ മത്സരിക്കുന്നത്. പിടിഎ റഹീം എംഎൽഎയാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. കൊടിയേരി ബാലകൃഷ്ണൻ  കേരള യാത്രക്കിടെ സഞ്ചരിച്ച വിവാദ മിനി കൂപ്പർ ഫൈസലിൻ്റേതായിരുന്നു. നിലവിൽ മറ്റൊരു വാർഡിലെ കൗൺസിലറാണ് കാരാട്ട് ഫൈസൽ. യുഎഇ കോൺസുലേറ്റ് സ്വർണ്ണക്കടത്ത് കേസിലും ഫൈസലിനെ ഇഡി ചോദ്യം ചെയ്തിരുന്നു.