കൊടുവള്ളി: സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ച കാരാട്ട് ഫൈസലിന് നല്‍കാനിരുന്ന സ്വീകരണം അവസാന നിമിഷം ഉപേക്ഷിച്ചു. കാരാട്ട് ഫൈസലിന്‍റെ സുഹൃത്തുക്കളാണ് കൊടുവള്ളിയില്‍ ഫൈസലിന് സ്വീകരണം നല്‍കാന്‍ ഒരുക്കങ്ങള്‍ നടത്തിയത്.

"

ഇതിന്‍റെ ഭാഗമായി 'കിംഗ് ഇസ് ബാക്ക്' എന്ന പേരില്‍ വലിയ ഫ്ലെക്സും ഉയര്‍ത്തിയിരുന്നു. എന്നാല്‍ എല്‍ഡിഎഫ് നേതൃത്വത്തിന്‍റെ ഇടപെടലിലാണ് ഇത്തരം നീക്കം ഉപേക്ഷിച്ചത് എന്നാണ് വിവരം. സ്വര്‍ണ്ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസലിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. 24 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ കഴിഞ്ഞ ദിവസം ഫൈസലിനെ വിട്ടയച്ചു.