മറ്റുള്ളവന്‍റെ നേട്ടത്തില്‍ ആത്മാർത്ഥമായി സന്തോഷിക്കാനും, എപ്പോഴും വിനയാന്വിതരായിരിക്കാനും ശ്രമിക്കണമെന്ന് കർദിനാൾ സന്ദേശത്തിൽ വിശ്വാസികളെ ഓർമിപ്പിച്ചു

കൊച്ചി: സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഓശാന ദിന സന്ദേശം നൽകി. മറ്റുള്ളവന്റെ നേട്ടത്തിലും ആത്മാർത്ഥമായി സന്തോഷിക്കാനും, എപ്പോഴും വിനയാന്വിതരായിരിക്കാനും ശ്രമിക്കണമെന്ന് കർദിനാൾ സന്ദേശത്തിൽ വിശ്വാസികളെ ഓർമിപ്പിച്ചു. തെരഞ്ഞെടുപ്പിൽ നല്ല ഭരണാധികാരികൾ വരാൻ പ്രർഥിക്കാനും കർദിനാൾ ഓർമിപ്പിച്ചു. 

യേശുകൃസ്തുവിന്‍റെ ജറുശലേം പ്രവേശനത്തിന്‍റെ ഓർമ പുതുക്കി ക്രൈസ്തവർ ഓശാന പെരുന്നാള്‍ ആഘോഷിക്കുകയാണ് ഇന്ന്. സംസ്ഥാനത്തെമ്പാടുമുള്ള കൃസ്തീയ ദേവാലയങ്ങളില്‍ കുരുത്തോല പ്രദക്ഷിണവും പ്രത്യേക പ്രാർത്ഥനകളും നടന്നു. 

രാവിലെ ആറുമണിയോടെ വിശ്വാസികള്‍ ദേവാലയങ്ങളിലേക്ക് ഒഴുകിയെത്തി. എറണാകുളം സെന്‍റ്മേരീസ് ബസിലിക്കയിലാണ് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാള്‍ മാർ ജോർജ് ആലഞ്ചേരി ഓശാന ശ്രുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയത്.