Asianet News MalayalamAsianet News Malayalam

"ക്രിമിനൽ സംഘങ്ങളുടെ അടിമകളാണ് സിപിഎം" സ്വർണക്കടത്തിൽ സിപിഎമ്മിന്‍റെ പങ്ക് വ്യക്തമെന്ന് വി ഡി സതീശൻ

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. കള്ളക്കടത്ത് സ്ത്രീ പീഡനക്കേസുകളിൽ ഒരു ഘട്ടം കഴിഞ്ഞാൽ അന്വേഷണം അവസാനിപ്പിക്കുകായാണ്. കൊലയാളികളെയും കുടുംബങ്ങളെയും പാർട്ടി സംരക്ഷിക്കുന്നു എന്നും വി ഡി സതീശൻ

karippur gold smuggling Vd satheesan against cpm
Author
Thrissur, First Published Jun 29, 2021, 10:50 AM IST

തൃശൂര്‍: ക്രിമിനൽ സംഘങ്ങളുടെ അടിമകളായി സിപിഎം അധപതിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്വര്‍ണക്കടത്തുകാരേയും സ്ത്രീ പീഡകരേയും പാർട്ടി സംരക്ഷിക്കുകയാണ്.  കള്ളക്കടത്ത് സ്ത്രീ പീഡനക്കേസുകളിൽ ഒരു ഘട്ടം കഴിഞ്ഞാൽ അന്വേഷണം അവസാനിപ്പിക്കുകായാണ്. കൊലയാളികളെയും കുടുംബങ്ങളെയും പാർട്ടി സംരക്ഷിക്കുന്നു എന്നും വി ഡി സതീശൻ ആരോപിച്ചു. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും വി ഡി സതീശൻ തൃശൂരിൽ ആവശ്യപ്പെട്ടു. 

ക്വട്ടേഷൻ വിരുദ്ധ ക്യാമ്പെയിൻ നടത്തി സ്വയം വെള്ളപൂശാനാണ് സിപിഎം ശ്രമിക്കുന്നത്. ടിപി കേസ് പ്രതികൾ ജയിലിൽ കിടന്ന് സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. രാഷ്ട്രീയ കൊലപാതകൾക്ക് ശേഷം സ്വര്‍ണക്കടത്തിലേക്ക് അവര്‍ തിരിച്ച് പോയി. ഇവരുടേതായി പുറത്ത് വന്ന ഓഡിയോയിൽ പാർട്ടി പങ്ക് നൽകാൻ പറയുന്നുണ്ട്. ഇത് സിപിഎം അറിവോടെ തന്നെ ആണെന്നും വി ഡി സതീശൻ ആരോപിച്ചു. 

ക്രിമിനൽ സംഘങ്ങളുടെ അടിമകളായിട്ടാണ് സിപിഎം പ്രവർത്തിക്കുന്നത്. ഇല്ലെങ്കിൽ അവർ എല്ലാ രഹസ്യങ്ങളും തുറന്നു പറയും എന്ന അവസ്ഥായാണ്. കൊടകര, വനം കൊള്ള കേസ്, രാമനാട്ടുകര കേസുകൾ പ്രതിപക്ഷം നിരീക്ഷിക്കുന്നുണ്ട്. കേസുകളുടെ പുരോഗതി കണ്ടു നിയമ നടപടിയെപ്പറ്റി ആലോചിക്കുമെന്നും അട്ടിമറി ശ്രമങ്ങൾ തുറന്നു കാട്ടുമെന്നും വി ഡി സതീശൻ മുന്നറിയിപ്പ് നൽകി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios