മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ ടെർമിനൽ മാനേജർക്ക് രോഗമുക്തി. ഇദ്ദേഹം ഇന്ന് ആശുപത്രി വിടും. ഇദ്ദേഹവുമായി സമ്പർക്കമുണ്ടായിരുന്നവർക്ക് പരിശോധനയിൽ നേരത്തെ തന്നെ നെഗറ്റീവായിരുന്നു. ഈ മാസം 13 നാണ് കരിപ്പൂർ ടെർമിനൽ മാനേജർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിലായിരുന്നു ഇദ്ദേഹത്തിന് ചികിത്സ നൽകിയിരുന്നത്.

അതേസമയം കൊവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിയുന്ന 33 കാരന്‍റെ നില അതീവ ഗുരുതരമായി തുടരുകയാണ്. നീലഗിരി സ്വദേശിയായ യുവാവ് കുവൈറ്റിൽ നിന്ന് നാല് ദിവസം മുമ്പാണെത്തിയത്. ജില്ലയിൽ ഇന്നലെ ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.