കോഴിക്കോട്: കരിപ്പൂർ എയർപോര്‍ട്ട് ജീവനക്കാരനായ കോഴിക്കോട് നടുവണ്ണൂർ സ്വദേശിക്ക് കൊവിഡ്. ഇയാൾ സന്ദർശിച്ച കടകള്‍ അടച്ചു. ഈ സ്ഥാപനങ്ങൾ അണുനശീകരണം പൂർത്തിയാകുന്നതുവരെ അടച്ചിടാനും അണുനശീകരണം പൂർത്തിയായ ശേഷം പകരം ജീവനക്കാരെ വച്ച് പ്രവർത്തിപ്പിക്കാമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ബന്ധുക്കളെ ക്വാറന്‍റീനില്‍ പ്രവേശിപ്പിച്ചു. ഈ മാസം പതിനാറിന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി ഇയാൾ കയറിയ പെട്രോൾ പമ്പ്, ബേക്കറി, ഫ്രൂട്ട് കട എന്നിവിടങ്ങളിലെ ജീവനക്കാർ, പിതാവ്, മറ്റ് ബന്ധുക്കൾ എന്നിവരെയാണ് ക്വാറന്‍റീന്‍ ചെയ്തത്.