Asianet News MalayalamAsianet News Malayalam

കരിപ്പൂർ സ്വർണ്ണക്കടത്ത്; അർജുൻ ആയങ്കിയ്ക്ക് ജാമ്യം ഇല്ല

ഇത് രണ്ടാം തവണയാണ് ജാമ്യ ഹർജി കോടതി തള്ളുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി ആണ് ഹർജി തള്ളിയത്.

karipur gold smuggling case arjun ayanki has no bail
Author
Cochin, First Published Aug 11, 2021, 11:16 AM IST

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. . ഇത് രണ്ടാം തവണയാണ് ജാമ്യ ഹർജി കോടതി തള്ളുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി ആണ് ഹർജി തള്ളിയത്.

കേസിലെ രണ്ടാം പ്രതിയായ അർജ്ജുൻ ആയങ്കിക്ക് കണ്ണൂർ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് സംഘമുണ്ടെന്നും ജാമ്യം നൽകിയാൽ കേസ് ആട്ടിമറിക്കുമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. കൊലക്കേസിൽ ജയിലിൽ കഴിയുന്ന രണ്ട് പ്രതികളുടെ പേരുപയോഗിച്ച് അ‍ർജുൻ ആളുകളെ ഭീഷണിപ്പെടുത്തി കള്ളക്കടത്തു നടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. വിവിധ വിമാനത്താവളം വഴി സ്വർണ്ണക്കള്ളക്കടത്ത് നടത്തിയതിൽ പ്രതിയ്ക്ക് പങ്കുണ്ടെന്നുമാണ് കസ്റ്റംസ് വാദം. കേസിലെ സുപ്രധാന വിവരങ്ങൾ സീൽഡ് കവറിൽ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂൺ 28നാണ് അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios