കോഴിക്കോട്: കരിപ്പൂർ വിമാന അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നെടിയിരുപ്പ് മേഖലയിൽ നിന്നുള്ള 6 പേർക്കും കൊണ്ടോട്ടി മേഖലയിൽ നിന്നുള്ള 4 പേർക്കുമാണ് പരിശോധനയിൽ പോസിറ്റീവ് ആയത്. രക്ഷാപ്രവർത്തനത്തിനു ശേഷം ഇവർ ക്വാറന്‍റീനിൽ കഴിയുകയായിരുന്നു. 

രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ മലപ്പുറം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ, മലപ്പുറം ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീം അടക്കമുള്ളവർക്ക് നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സ്ഥലത്തെത്തിയ രണ്ട് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്കും രോഗം കണ്ടെത്തി. കോഴിക്കോട് മീഞ്ചന്ത ഫയർ സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കാണ് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചത്.  

കരിപ്പൂർ വിമാന അപകടം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.