കോഴിക്കോട്: കരിപ്പൂർ വിമാനാപകടം സംബന്ധിച്ച അന്വേഷണം പൂർത്തിയാവാൻ രണ്ട് മാസം കൂടി എടുക്കും. വ്യോമയാന മന്ത്രാലയ അന്വേഷണം പൂർത്തിയാവാനാണ് രണ്ട് മാസം കൂടി എടുക്കുന്നത്. ഉദ്യോഗസ്ഥ സംഘത്തിൻ്റെ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും വിമാനത്താവളത്തില്‍ വലിയ വിമാനങ്ങൾ ഇറങ്ങുന്നത്. ദില്ലിയിൽ ചേർന്ന വ്യോമയാന മന്ത്രാലയം എത്തിക്സ് കമ്മിറ്റി യോഗത്തിൽ കെ മുരളീധരൻ എംപിയെ അറിയിച്ചതാണ് ഇക്കാര്യം.

ആഗസ്റ്റ് ഏഴിനാണ് കരിപ്പൂർ വിമാനത്താവളത്തിലെ ലാൻഡിംഗിനിടെ എയർഇന്ത്യ എക്സ്പ്രസിൻ്റെ ദുബായ് - കോഴിക്കോട് വിമാനം റൺവേയിൽ നിന്നും നിയന്ത്രണം തെറ്റി കോംപൗണ്ട് വാളിൽ ഇടിച്ച് അപകടമുണ്ടായത്. വിമാനം ലാൻഡിം​ഗ് ചെയ്തതിന് ശേഷമായിരുന്നു അപകടം എന്നതിനാലും ഇന്ധനചോ‍ർച്ച പെട്ടെന്ന് നിയന്ത്രിച്ചതിനാലും വലിയ ദുരന്തമാണ് ഒഴിവായത്. വിമാനത്തിൻ്റെ രണ്ട് പൈലറ്റുമാരും അപകടത്തിൽ മരിച്ചിരുന്നു.