ആശുപത്രിയിലെ സ്ഥിതിഗതികള്‍ ബോധ്യപ്പെട്ട രോഗിയുടെ ബന്ധുക്കള്‍ ഉടന്‍ തന്നെ ആശുപത്രി വിടുകയായിരുന്നു. കാരിത്താസ് ആശുപത്രിയിലെ തന്നെ രോഗികളെ വെന്റിലേറ്റര്‍ സൗകര്യം ലഭ്യമല്ലാത്തതിനാല്‍ മറ്റ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്ന അവസരത്തിലാണ് രോഗിയുമായി ബന്ധുക്കള്‍ എത്തിയത്.
കോട്ടയം: കോട്ടയത്ത് ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കാരിത്താസ് ആശുപത്രി. എമര്‍ജന്‍സി കിടക്കകള്‍ ഒന്നും ലഭ്യമല്ലാത്ത അടിയന്തര ഘട്ടമായിട്ട് പോലും എമര്‍ജന്‍സി ടീം രോഗിയെ ആംബുലന്‍സില്‍ വച്ച് കണ്ടിരുന്നു. സ്ഥിതിഗതികള്‍ ബോധ്യപ്പെട്ട രോഗിയുടെ ബന്ധുക്കള്‍ ഉടന്‍ തന്നെ ആശുപത്രി വിടുകയായിരുന്നു.
കാരിത്താസ് ആശുപത്രിയിലെ തന്നെ രോഗികളെ വെന്റിലേറ്റര്‍ സൗകര്യം ലഭ്യമല്ലാത്തതിനാല്‍ മറ്റ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്ന അവസരത്തിലാണ് രോഗിയുമായി ബന്ധുക്കള്‍ എത്തിയത്. എന്നാല്‍ ഇന്ന് രാവിലെ കണ്ടാലറിയാവുന്ന കുറച്ചുപേര്‍ ആശുപത്രിയിലേക്ക് അതിക്രമിച്ച് കയറുകയും ആംബുലന്‍സ് ഉള്‍പ്പെടെ രോഗികളുടേയും രോഗികളുമായി വരുന്നവരുടേയും വാഹനങ്ങള്‍ തടഞ്ഞു.
ആശുപത്രിയുടെ പ്രവര്‍ത്തനത്തിന് തടസം വരുത്തി. ഇത്തരം നടപടികളെ ശക്തമായി അപലപിക്കുന്നെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കാരിത്താസ് ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. രാവിലെ യുവമോർച്ച പ്രവർത്തകർ കാരിത്താസ് ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് ആക്രമാസക്തമായിരുന്നു.
