Asianet News MalayalamAsianet News Malayalam

'ഊണിലും ഉറക്കത്തിലും മുഖ്യമന്ത്രിയുടെ ചിന്ത കൊള്ളനടത്തുന്നതിനെക്കുറിച്ച്'; രൂക്ഷ വിമര്‍ശനവുമായി കെ. സുധാകരന്‍

ഇലവഴിഞ്ഞിപ്പുഴ അറബിക്കടലിനെങ്കില്‍ മൊയ്തീന്‍ വിയ്യൂര്‍ ജയിലിന് സ്വന്തമാകുമെന്നും സുധാകരന്‍ പറഞ്ഞു

karivannur bank case; KPCC presidents attacks cm and government, chief minister always thinking about how to loot
Author
First Published Sep 29, 2023, 8:34 PM IST

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ആഞ്ഞടിച്ച്  കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരൻ. വിമോചന സമരം വേണ്ടിവന്നാൽ നടത്താനുള്ള യൗവ്വനം കോൺഗ്രസിനുണ്ടെന്നും സര്‍ക്കാര്‍ മുഴുവനായും കൊള്ളക്കാരുടേതായി മാറിയെന്നും കെ. സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ കൊള്ളക്കാര്‍ക്ക് കാവലിരിക്കുകയാണെന്നും ഊണിലും ഉറക്കത്തിലും എങ്ങനെ കൊള്ള നടത്താമെന്നാണ് മുഖ്യമന്ത്രി ചിന്തിക്കുന്നതെന്നും സുധാകരന്‍ തുറന്നടിച്ചു. സ്വന്തം മകളുടെ അക്കൗണ്ടിലേക്ക് ചെയ്യാത്ത ജോലിയുടെ കൂലി വാങ്ങിയശേഷം പിന്നീട് അത് ഞാനല്ലെന്ന് നാണംകെട്ടു പറയുകയാണ് മുഖ്യമന്ത്രി. ഇലവഴിഞ്ഞിപ്പുഴ അറബിക്കടലിനെങ്കില്‍ മൊയ്തീന്‍ (മുന്‍ മന്ത്രി എ.സി മൊയ്തീന്‍) വിയ്യൂര്‍ ജയിലിന് സ്വന്തമാകുമെന്നും സുധാകരന്‍ പറഞ്ഞു. 

കരുവന്നൂർ പ്രതിസന്ധി പരിഹരിക്കാൻ 50 കോടി എത്തിക്കാൻ നീക്കം,കേരള ബാങ്ക് 50 കോടി അഡ്വാൻസ് ചെയ്യും,തീരുമാനം നാളെ

കേരളത്തിലെ സഹകരണ ബാങ്കുകളിലെ വെളുത്ത ചോറില്‍ മുഴുവന്‍ കറുത്ത കല്ല് വാരിയിട്ടത് സിപിഎമ്മാണെന്നും. അതിലിനി ഒരു വറ്റ് വെളുത്ത ചോറുപോലുമില്ലെന്നും കഴിഞ്ഞ‌ ദിവസം കെ. സുധാകരന്‍ ആരോപിച്ചിരുന്നു. നാട്ടിലെ പാവപ്പെട്ടവരുടെ അത്താണിയായിരുന്ന സഹകരണ ബാങ്കുകളിലെ ശതകോടികളാണ് സിപിഎം നേതാക്കള്‍ കുറെ വര്‍ഷങ്ങളായി കട്ടുകൊണ്ടിരുന്നത്. കരുവന്നൂര്‍ സഹ ബാങ്കിലെ  അഴിമതിയില്‍ അറസ്റ്റിലായ സിപിഎമ്മുകാരുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് വായിച്ചാല്‍ തലമരവിച്ചുപോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.കല്യാണച്ചെലവിനും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും കടംവീട്ടാനും മറ്റുമായി സ്വരുക്കൂട്ടിയ പാവപ്പെട്ടവരുടെ ചില്ലിക്കാശാണ് സഖാക്കള്‍ വെളുക്കുവോളം കട്ട് തനിക്കും നേതാക്കള്‍ക്കും വീതംവച്ചത്. കേരളത്തില്‍ സിപിഎമ്മിന്‍റെ  അടിവേരു മാന്തിയെടുക്കുക സഹകരണമേഖലയിലെ കൊള്ളയായിരിക്കുമെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു.

30 കോടി കരുവന്നൂരിലെത്തി, 40 കോടി കൂടിയുണ്ടെങ്കിൽ പ്രതിസന്ധി തീരും; ഉടൻ പരിഹാരമെന്ന് എം.കെ കണ്ണൻ

Follow Us:
Download App:
  • android
  • ios