ഏപ്രിൽ ഒന്നാം തീയതിയാണ് കേരളത്തിൽ നിന്നുള്ള രോഗികളെ ചികിത്സിക്കരുതെന്ന് കാണിച്ച് കർണാടകയിലെ ദക്ഷിണകന്നഡ ജില്ലാ ഡിഎംഒ ഉത്തരവ് ഇറക്കിയത്. 

മം​ഗലാപുരം: കേരളത്തിൽ നിന്നും രോഗികളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യരുതെന്നും ചികിത്സിക്കരുതെന്നുമുള്ള വിവാദ ഉത്തരവ് പിൻവലിച്ച് കർണാടക സർക്കാർ. കേരളത്തിൽ നിന്നുള്ള രോഗികളെ ചികിത്സിക്കരുതെന്ന ഉത്തരവാണ് കർണാടകം തിരുത്തിയത്. 

Add Asianetnews as a Preferred SourcegooglePreferred

ഏപ്രിൽ ഒന്നാം തീയതിയാണ് കേരളത്തിൽ നിന്നുള്ള രോഗികളെ ചികിത്സിക്കരുതെന്ന് കാണിച്ച് കർണാടകയിലെ ദക്ഷിണകന്നഡ ജില്ലാ ഡിഎംഒ ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവാണ് ഇപ്പോൾ തിരുത്തിയത്. അതേ സമയം കേരളത്തിൽ നിന്നുള്ള ആംബുലൻസുകളെ കർണാടകയിൽ പ്രവേശിപ്പിക്കരുതെന്ന ഉത്തരവ് നിലനിൽക്കുന്നുണ്ട്. തിരുത്തിയ ഉത്തരവ് പിൻവലിച്ചിട്ടുണ്ട്.