Asianet News MalayalamAsianet News Malayalam

കേരളത്തിൽ നിന്നെത്തുന്നവർക്ക് ഏഴ് ദിവസം നിരീക്ഷണം; നാളെ മുതൽ കർശനമാക്കുമെന്ന് കർണാടക സർക്കാർ

കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ, തൊഴിലാളികൾ, യാത്രക്കാ‍‍‍ർ എന്നിവർക്കാണ് കർണാടക നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തിയത്. മെഡിക്കൽ , പാരാമെഡിക്കൽ.നഴ്സിങ്, എൻജിനിയറിങ് വിദ്യാർഥികൾക്ക് ക്വാറന്റൈൻ ബാധകമല്ല. എന്നാൽ ആർ ടി പി സി ആർ പരിശോധന ഫലം നിർബന്ധമാണ്. ഇതില്ലെങ്കിൽ ഏഴ് ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റയിനിൽ കഴിയണം. ഏഴാം ദിവസം നടത്തുന്ന പരിശോന നെ​ഗറ്റീവ് ആയാൽ മാത്രമേ തുടർ യാത്ര അനുവദിക്കൂ

karnataka will tighten surveillance for those arriving from kerala
Author
Bengaluru, First Published Aug 31, 2021, 8:57 AM IST

ബെം​ഗളൂരു: കേരളത്തിൽ നിന്നെത്തുന്നവർക്ക് ക്വാറൻ്റീൻ നാളെ മുതൽ കർശനമായി നടപ്പാക്കുമെന്ന് കർണാടക സർക്കാർ. ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി രാവിലെ ബംഗ്ലൂരുവിൽ എത്തിയവരെ പോകാൻ അനുവദിച്ചു

കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ, തൊഴിലാളികൾ, യാത്രക്കാ‍‍‍ർ എന്നിവർക്കാണ് കർണാടക നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തിയത്. മെഡിക്കൽ , പാരാമെഡിക്കൽ.നഴ്സിങ്, എൻജിനിയറിങ് വിദ്യാർഥികൾക്ക് ക്വാറന്റൈൻ ബാധകമല്ല. എന്നാൽ ആർ ടി പി സി ആർ പരിശോധന ഫലം നിർബന്ധമാണ്. ഇതില്ലെങ്കിൽ ഏഴ് ദിവസം  ക്വാറന്റയിനിൽ കഴിയണം. ഏഴാം ദിവസം നടത്തുന്ന പരിശോന നെ​ഗറ്റീവ് ആയാൽ മാത്രമേ തുടർ യാത്ര അനുവദിക്കൂ.

വിദ്യാർത്ഥികൾക്ക് മാത്രം സർക്കാർ കേന്ദ്രങ്ങളിൽ ക്വാറന്റീൻ അനുവദിക്കും. ജീവനകാർക്ക് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാം. 
സ്ഥാപനങ്ങൾ ഇത് ഉറപ്പ് വരുത്തണം. ഐടി സ്ഥാപനങ്ങൾക്ക് അടക്കം ഇത് ബാധകമാണ്. അടിയന്തര ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് ഇളവ് നൽകും

കേര‌ളത്തിലെ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് കർണാടകയുടെ നടപടി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios