ദില്ലി: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് രോഗവിവരം കാർത്തി അറിയിച്ചത്. ചെറിയ രോഗലക്ഷണങ്ങളാണുള്ളത്. മെഡിക്കൽ നിർദ്ദേശങ്ങളനുസരിച്ച് ഹോം ക്വാറന്റീനിലാണെന്നും താനുമായി സമ്പർക്കം പുലർത്തിയവർ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 

നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കർണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ തുടങ്ങിയ നേതാക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അമിത് ഷായുമായി സമ്പർക്കത്തിൽ വന്ന പരിസ്ഥിതി സഹമന്ത്രി ബാബുൽ സുപ്രിയോ സ്വയം നിരീക്ഷണത്തിൽ പോയിട്ടുണ്ട്.