തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടററ്റിന്‍റെ നടപടിയിൽ ഹൈക്കോടതി ഇടപെടൽ.കുറ്റാരോപിതരുടെ മുഴുവൻ സ്വത്തുക്കളും കണ്ടു കെട്ടരുതെന്ന് ഹൈക്കോടതി

കൊച്ചി: തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ മുഴുവൻ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടററ്റിന്‍റെ നടപടിയിൽ ഹൈക്കോടതി ഇടപെടൽ. ഇഡി കേസുകളിൽ കുറ്റാരോപിതരുടെ മുഴുവൻ സ്വത്തുക്കളും കണ്ടു കെട്ടരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

പിഎംഎൽഎ നിയമത്തിൽ ഇത്തരത്തിൽ മുഴുവൻ സ്വത്തുക്കളും കണ്ടുകെട്ടണം എന്ന് പറയുന്നില്ലെന്നും കേസുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് കണ്ടു കെട്ടരുതെന്നും കോടതി വ്യക്തമാക്കി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ ഉള്‍പ്പെട്ട തൃശൂര്‍ സ്വദേശികളായ ദമ്പതികളുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. കുറ്റകൃത്യത്തിന് മുമ്പ് സമ്പാദിച്ച സ്വത്തും ഇഡി കണ്ടുകെട്ടി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

ഇഡി വീണ്ടും കരുവന്നൂർ ബാങ്കിൽ; അനധികൃത വായ്പയെടുത്തവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാന്‍ നീക്കം

കരുവന്നൂർ കേസിലെ ജാമ്യം: ഇഡി സുപ്രീംകോടതിയിലേക്ക്; ജാമ്യ ഉത്തരവിലെ പരാമർശം നീക്കണമെന്ന് ആവശ്യപ്പെടും

YouTube video player