രണ്ടാംപ്രതി ബിജു കരീം, മൂന്നാം പ്രതി ജിൽസ്, അഞ്ചാം പ്രതി റെജി അനിൽ, എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്
തൃശ്ശൂർ: കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ മൂന്നു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തൃശ്ശൂർ സെഷൻസ് കോടതി ഇന്ന് വിധി പറയും. രണ്ടാംപ്രതി ബിജു കരീം, മൂന്നാം പ്രതി ജിൽസ്, അഞ്ചാം പ്രതി റെജി അനിൽ, എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ വാദം. കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഖ്യ പ്രതി ടി ആർ സുനിൽ കുമാറിനെ ക്രൈം ബ്രാഞ്ച് ഇന്ന് ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കും.
Add Asianetnews as a Preferred Source

