Asianet News MalayalamAsianet News Malayalam

ഇപി ജയരാജൻ, എസി മൊയ്തീൻ, കണ്ണൻ; 'കരുവന്നൂർ കേസിൽ ഇവരുടെ പേരുകൾ എഴുതി നൽകാനായാണ് ഇഡി മർദ്ദിച്ചത്': അരവിന്ദാക്ഷൻ

അടിക്കരുതെന്ന് പറഞ്ഞിട്ടും മർദനം തുടർന്നെന്നും അരവിന്ദാക്ഷൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

Karuvannur bank scam AC Moideen EP Jayarajan latest updates CPM leader Aravindakshan against ED asd
Author
First Published Sep 20, 2023, 8:27 PM IST

തൃശൂർ: കരുവന്നൂർ തട്ടിപ്പ് കേസിൽ ഇ ഡിക്കെതിരെ വടക്കാഞ്ചേരിയിലെ സി പി എം കൗൺസിലർ പി ആർ അരവിന്ദാക്ഷൻ. കരുവന്നൂർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 3 പ്രമുഖ നേതാക്കളുടെ പേര് എഴുതി നൽകാനായാണ് ഇ ഡി തന്നെ മർദ്ദിച്ചതെന്നാണ് അരവിന്ദാക്ഷന്‍റെ പുതിയ വെളുപ്പെടുത്തൽ. നേരത്തെ ഇ ഡി തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് പറഞ്ഞ അരവിന്ദാക്ഷൻ, പ്രമുഖ നേതാക്കളുടെ പേര് എഴുതി നൽകാൻ വേണ്ടിയായിരുന്നു ഇ ഡിയുടെ ആ മർദ്ദനമെന്നാണ് ഇപ്പോൾ വ്യക്തമാക്കിയത്. ഇ പി ജയരാജൻ, എ സി മൊയ്തീൻ, എം കെ കണ്ണൻ എന്നിവരുടെ പേരെഴുതി നൽകാനാവശ്യപ്പെട്ടായിരുന്നു മർദ്ദനമെന്നും വടക്കാഞ്ചേരി നഗരസഭ കൗൺസിലർ വ്യക്തമാക്കി. അടിക്കരുതെന്ന് പറഞ്ഞിട്ടും മർദനം തുടർന്നെന്നും അരവിന്ദാക്ഷൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മാസപ്പടിയിലെ 'പിവി' ആരാണെന്ന് ഉദ്യോഗസ്ഥരുടെ മൊഴിയിലുണ്ടല്ലോ, മുഖ്യമന്ത്രി വാ തുറക്കുന്നത് നുണ പറയാൻ: സുധാകരൻ

കള്ളപ്പണ കേസിൽ വ്യാജ മൊഴി നൽകാൻ ഇ ഡി ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന അരവിന്ദാക്ഷന്‍റെ പരാതി നേരത്തെ ഇ ഡി നിഷേധിച്ചിരുന്നു. ചോദ്യം ചെയ്യൽ വീഡിയോ ക്യാമറയ്ക്ക് മുന്നിലായിരുന്നെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. എന്നാൽ ഇ പി ജയരാജൻ, എ സി മൊയ്തീൻ, എം കെ കണ്ണൻ എന്നിവരുടെ പേരെഴുതി നൽകാനാവശ്യപ്പെട്ടായിരുന്നു മർദ്ദനമെന്ന പുതിയ ആരോപണത്തോട് ഇ ഡി പ്രതികരിച്ചിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം കരുവന്നൂർ കള്ളപ്പണ കേസിൽ ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ച അരവിന്ദാക്ഷനെ മർദ്ദിച്ചെന്ന പരാതിയിൽ കേരള പൊലീസിന്‍റെ അസാധാരണ നടപടിയും ഇന്ന് ഉണ്ടായി. അരവിന്ദാക്ഷൻ നൽകിയ പരാതി പരിശോധിക്കാൻ പൊലീസ് സംഘം പരാതി കിട്ടിയതിന് പിന്നാലെ ഇ ഡി ഓഫീസിലെത്തുകയായിരുന്നു. വൈകിട്ട് 4.30 ഓടെയാണ് കൊച്ചി പൊലീസ് സംഘം കൊച്ചി എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് ഓഫീസിലെത്തിയത്. പൊലീസിനെ കണ്ട് ഇ ഡി ഉദ്യോഗസ്ഥരും അമ്പരന്നു.  അരവിന്ദാക്ഷനെ മർദ്ദിച്ചെന്ന പരാതി അന്വേഷിക്കാനാണ് എത്തിയതെന്ന് ഇ ഡിയെ കൊച്ചി പൊലീസ് അറിയിച്ചു. ശേഷം അരമണിക്കൂർ കൊണ്ട് പ്രാഥമിക പരിശോധന പൂർത്തിയാക്കി കൊച്ചി പൊലീസ് മടങ്ങി. കരുവന്നൂർ കള്ളപ്പണ കേസിൽ എ സി മൊയ്തീൻ അടക്കമുള്ള സി പി എം ഉന്നതർക്കെതിരെ ഇ ഡി നടപടി കടുപ്പിക്കുന്നതിനിടെയാണ് കേരള പൊലീസിന്‍റെ അസാധാരണ നടപടി ഉണ്ടായത്.

Follow Us:
Download App:
  • android
  • ios