Asianet News MalayalamAsianet News Malayalam

കരുവന്നൂർ വായ്പ തട്ടിപ്പ് കേസ്; ഒന്നാം പ്രതി കസ്റ്റഡിയിൽ, നാളെ കോടതിയിൽ ഹാജരാക്കും

 ബാങ്ക് സെക്രട്ടറിയായിരുന്ന ടി. ആർ സുനിൽ കുമാറാണ് കസ്റ്റഡിയിലായത്. പ്രതിയെ നാളെ ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കും.

karuvannur bank scam case main accused arrested
Author
Thrissur, First Published Aug 9, 2021, 5:48 PM IST

തൃശ്ശൂര്‍: കരുവന്നൂർ വായ്പ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി കസ്റ്റഡിയിൽ. ബാങ്ക് സെക്രട്ടറിയായിരുന്ന ടി. ആർ സുനിൽ കുമാറാണ് കസ്റ്റഡിയിലായത്. തൃശൂരിലെ പേരാമംഗലത്ത് നിന്നാണ് ഇയാൾ പിടിയിലായത്. പ്രതിയെ നാളെ ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കുമെന്ന് ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു.

കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. ഇവർക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഇതുവരെ ആരെയും പിടികൂടിയിരുന്നില്ല. സുനിൽ കുമാർ, മുൻ ബ്രാഞ്ച് മാനേജർ എം കെ ബിജു കരിം (45), മുൻ സീനിയർ അക്കൗണ്ടന്‍റ് സി കെ ജിൽസ് (43), ഇടനിലക്കാരൻ കിരൺ (31), കമ്മിഷൻ ഏജന്റായിരുന്ന എ കെ ബിജോയ് (47), ബാങ്കിന്‍റെ സൂപ്പർമാർക്കറ്റിലെ മുൻ അക്കൗണ്ടന്‍റ് റെജി അനിൽ (43) എന്നിവർക്കെതിരെയാണ് ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. മറ്റ് 5 പ്രതികൾ കേരളം വിട്ടതായി വിവരം ലഭിച്ചു. ഇവർക്കായി തമിഴ്നാട്, കർണാടകം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ തെരച്ചിൽ തുടരുകയാണ്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios