കരുവന്നൂർ ബാങ്ക് തട്ടിപ്പ്; 'ഇഡിയുടെ അടുത്ത ലക്ഷ്യം താനും എ സി മൊയ്‌തീനുമെന്ന് എം കെ കണ്ണൻ
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കള്ളപ്പണ കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി ആര്‍ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു എം കെ കണ്ണന്‍റെ പ്രതികരണം.

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) അടുത്ത ലക്ഷ്യം താനും എ സി മൊയ്‌തീനുമെന്ന് സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്‍റുമായ എം കെ കണ്ണൻ. തങ്ങളിലേക്ക് എത്താൻ വേണ്ടിയാണ് ഇഡി നീക്കമെന്നും കണ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കള്ളപ്പണ കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി ആര്‍ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു എം കെ കണ്ണന്‍റെ പ്രതികരണം. വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യുന്നതിനായി എം കെ കണ്ണനോട് ഹാജറാവാന്‍ ഇഡി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലാകുന്ന ആദ്യ സിപിഎമ്മുകാരനാണ് അരവിന്ദാക്ഷന്‍. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനുമായിരുന്നു അരവിന്ദാക്ഷൻ. കൂടാതെ അത്താണി ലോക്കല്‍ കമ്മറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാനും കൂടിയാണ്. എസി മൊയ്തിനുമായി ഏറെ അടുപ്പമുള്ള നേതാവാണ്. വടക്കാഞ്ചേരി നഗരസഭ കൗൺസിലർ കൂടിയാണ് അരവിന്ദാക്ഷന്‍. കള്ളക്കേസെന്നായിരുന്നു അരവിന്ദാക്ഷന്‍റെ പ്രതികരണം. ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ അരവിന്ദാക്ഷൻ നേരത്തെയും പരാതി ഉന്നയിച്ചിരുന്നു.
Also Read: വ്യാജ പരാതി ദേശീയ ശ്രദ്ധ നേടാന്‍, പിന്നിൽ 5 മാസത്തെ ആസൂത്രണം; സൈനികനും സുഹൃത്തും അറസ്റ്റിൽ
അരവിന്ദാക്ഷനെക്കൊണ്ട് തന്റെ പേര് പറയാൻ നിർബന്ധിച്ചതായി എംകെ കണ്ണൻ