കരുവന്നൂരിൽ മൊയ്തീനടക്കം നേതാക്കൾക്കെതിരെ ഇഡി, പിന്നാലെ പൊലീസിന്റെ അസാധാരണ നടപടി !
പൊലീസിനെ കണ്ട് ഉദ്യോഗസ്ഥരും അമ്പരന്നു. അരമണിക്കൂർ കൊണ്ട് പ്രാഥമിക പരിശോധന പൂർത്തിയാക്കി കൊച്ചി പൊലീസ് മടങ്ങി.

കൊച്ചി : കരുവന്നൂർ കള്ളപ്പണ കേസിൽ എ.സി മൊയ്തീൻ അടക്കമുള്ള സിപിഎം ഉന്നതർക്കെതിരെ ഇഡി നടപടി കടുപ്പിക്കുമ്പോൾ പൊലീസിന്‍റെ അസാധാരണ നടപടി. കരുവന്നൂർ കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച സിപിഎം നേതാവ് വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി. ആർ അരവിന്ദാക്ഷൻ നൽകിയ പരാതി പരിശോധിക്കാൻ പൊലീസ് സംഘം പരാതി കിട്ടിയതിന് പിന്നാലെ ഇഡി ഓഫീസിലെത്തി.
വൈകിട്ട് 4.30തോടെയാണ് പൊലീസ് സംഘം കൊച്ചി എൻഫോഴ്സ് ഡയറക്ട്രേറ്റ് ഓഫീസിലെത്തിയത്. പൊലീസിനെ കണ്ട് ഉദ്യോഗസ്ഥരും അമ്പരന്നു. അരമണിക്കൂർ കൊണ്ട് പ്രാഥമിക പരിശോധന പൂർത്തിയാക്കി കൊച്ചി പൊലീസ് മടങ്ങി. കള്ളപ്പണ കേസിൽ വ്യാജ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ മർദ്ദിച്ചെന്നാണ് വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി.ആർ അരവിന്ദാക്ഷൻ പറയുന്നത്. എന്നാൽ പരാതി ഇഡി ഉദ്യോഗസ്ഥർ നിഷേധിക്കുകയാണ്. ചോദ്യം ചെയ്യൽ വീഡിയോ ക്യാമറയ്ക്ക് മുന്നിലാണെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
കൊച്ചി ഇ ഡി ഓഫിസിൽ പൊലീസ് പരിശോധന, ചോദ്യംചെയ്യാൻ വിളിച്ചുവരുത്തി മര്‍ദ്ദനമെന്ന പരാതിയിൽ അന്വേഷണം
നേരത്തെ സ്വർണ്ണക്കടത്ത് കേസിൽ ഉന്നതർക്കെതിരെ അന്വേഷണം വന്നതോടെ സമാനമായ രീതിയിൽ വ്യാജ മൊഴി നൽകാൻ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടികാട്ടി ഇഡി ഉദ്യോഗസ്ഥരെ പ്രതിയാക്കി പൊലീസ് കേസ് എടുത്തിരുന്നു. വിഷയം കോടതിയിലുമെത്തി. സമാനമായ ഏറ്റുമുട്ടലാണ് സംസ്ഥാന പൊലീസും കേന്ദ്ര ഏജൻസിയും തമ്മിൽ ഉണ്ടാകുന്നത്.
ബെനാമി ഭൂമി ഇടപാടിന്റെ സുപ്രധാന തെളിവുകൾ ലഭിച്ചെന്ന് ഇഡി
കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ ബെനാമി ഭൂമി ഇടപാടിന്റെ സുപ്രധാന തെളിവുകൾ തങ്ങൾക്ക് ലഭിച്ചെന്നാണ് ഇഡി അവകാശവാദം. തൃശ്ശൂരിലെ ആധാരം എഴുത്തുകാരുടെ വീട്ടിൽ നിന്നാണ് 25 ഭൂമികളുടെ രേഖകൾ ഇ ഡി പിടിച്ചെടുത്തത്. തൃശ്ശൂരിലെ സ്വർണ്ണ വ്യവസായി സുനിൽകുമാറിന്റെ വീട്ടിൽ നിന്ന് 800 ഗ്രാം സ്വർണവും അഞ്ചര ലക്ഷം രൂപയും റെയിഡിൽ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടത്തിയ മാരത്തോൺ പരിശോധനയിലാണ് കരുവന്നൂർ ബാങ്കിൽ നിന്ന് കോടികൾ കൊള്ളയടിച്ച സതീഷ് കുമാർ നടത്തിയ ബെനാമി ഭൂമി ഇടപാടിന്റെ രേഖകൾ ഇ ഡി കണ്ടെത്തിയത്. സതീഷ് കുമാറിനായി വിവിധ വ്യക്തികളുടെ പേരിൽ വാങ്ങിയ 25 രേഖകൾ ആധാരം എഴുത്തുകാരുടെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. ബെനാമി ലോനിലൂടെ നേടിയ കള്ളപ്പണം ഭൂമി ഇടപാടിലും മറ്റും നിക്ഷേപിച്ചെന്നാണ് കണ്ടെത്തൽ. കരുവന്നൂർ കേസിൽ പ്രതികൾക്കെതിരെയുള്ള പ്രധാന തെളിവായി ഇത് മാറും. സതീഷിന്റെ കൂട്ടാളിയും തൃശ്ശൂരിലെ സ്വർണ്ണ വ്യവസായിയുമായ സുനിൽകുമാറിന്റെ വീട്ടിൽ നിന്ന് 800 ഗ്രാം സ്വർണ്ണം 5.5 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തു. ബാങ്കിൽ നിന്ന് 18.5 കോടി തട്ടി എട്ടുവർഷമായി ഒളിവിൽ കഴിയുന്ന അനിൽ കുമാറിന്റെ തൃശ്ശൂരിലെ വീട്ടിൽ നിന്ന് 15 കോടി വിലമതിക്കുന്ന 5 രേഖകൾ കണ്ടെത്തി. എറണാകുളത്തെ വ്യവസായി ദീപക് സത്യപാലിന്റെ വീട്ടിൽ നിന്ന് 5 കോടി വിലമതിക്കുന്ന 19 രേഖകകാലും പിടിച്ചെടുത്തിട്ടുണ്ട്.
കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ ബെനാമി ഭൂമി ഇടപാടിന്റെ സുപ്രധാന തെളിവുകൾ തങ്ങൾക്ക് ലഭിച്ചെന്നാണ് ഇഡി അവകാശവാദം. തൃശ്ശൂരിലെ ആധാരം എഴുത്തുകാരുടെ വീട്ടിൽ നിന്നാണ് 25 ഭൂമികളുടെ രേഖകൾ ഇ ഡി പിടിച്ചെടുത്തത്. തൃശ്ശൂരിലെ സ്വർണ്ണ വ്യവസായി സുനിൽകുമാറിന്റെ വീട്ടിൽ നിന്ന് 800 ഗ്രാം സ്വർണവും അഞ്ചര ലക്ഷം രൂപയും റെയിഡിൽ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞദിവസം നടത്തിയ മാരത്തോൺ പരിശോധനയിലാണ് കരുവന്നൂർ ബാങ്കിൽ നിന്ന് കോടികൾ കൊള്ളയടിച്ച സതീഷ് കുമാർ നടത്തിയ ബെനാമി ഭൂമി ഇടപാടിന്റെ രേഖകൾ ഇ ഡി കണ്ടെത്തിയത്. സതീഷ് കുമാറിനായി വിവിധ വ്യക്തികളുടെ പേരിൽ വാങ്ങിയ 25 രേഖകൾ ആധാരം എഴുത്തുകാരുടെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. ബെനാമി ലോനിലൂടെ നേടിയ കള്ളപ്പണം ഭൂമി ഇടപാടിലും മറ്റും നിക്ഷേപിച്ചെന്നാണ് കണ്ടെത്തൽ. കരുവന്നൂർ കേസിൽ പ്രതികൾക്കെതിരെയുള്ള പ്രധാന തെളിവായി ഇത് മാറും. സതീഷിന്റെ കൂട്ടാളിയും തൃശ്ശൂരിലെ സ്വർണ്ണ വ്യവസായിയുമായ സുനിൽകുമാറിന്റെ വീട്ടിൽ നിന്ന് 800 ഗ്രാം സ്വർണ്ണം 5.5 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തു. ബാങ്കിൽ നിന്ന് 18.5 കോടി തട്ടി എട്ടുവർഷമായി ഒളിവിൽ കഴിയുന്ന അനിൽ കുമാറിന്റെ തൃശ്ശൂരിലെ വീട്ടിൽ നിന്ന് 15 കോടി വിലമതിക്കുന്ന 5 രേഖകൾ കണ്ടെത്തി. എറണാകുളത്തെ വ്യവസായി ദീപക് സത്യപാലിന്റെ വീട്ടിൽ നിന്ന് 5 കോടി വിലമതിക്കുന്ന 19 രേഖകകാലും പിടിച്ചെടുത്തിട്ടുണ്ട്.