കരുവന്നൂർ തട്ടിപ്പ് കേസ്: നിർണായക വെളിപ്പെടുത്തൽ, സതീശന് തട്ടിപ്പിന് കളമൊരുക്കിയത് സിപിഎം നേതാക്കളെന്ന് ജിജോർ
സതീശന് തട്ടിപ്പിന് കളമൊരുക്കിയത് സിപിഎം നേതാക്കളെന്ന് ജിജോർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. റിട്ടയേർഡ് എസ്പി അടക്കം രണ്ട് പൊലീസുകാരും സതീശന്‍റെ ഇടപാടില്‍ പങ്കാളികളായിരുന്നെന്നും ജീജോര്‍ പറഞ്ഞു.

തൃശൂർ: കരുവന്നൂര്‍ തട്ടിപ്പില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മുഖ്യപ്രതി വെളപ്പായ സതീശന്‍റെ ഇടനിലക്കാരന്‍ ജിജോര്‍. സതീശന് തട്ടിപ്പിന് കളമൊരുക്കിയത് സിപിഎം നേതാക്കളെന്ന് ജിജോർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. റിട്ടയേർഡ് എസ്പി അടക്കം രണ്ട് പൊലീസുകാരും സതീശന്‍റെ ഇടപാടില്‍ പങ്കാളികളായിരുന്നെന്നും ജീജോര്‍ പറഞ്ഞു.
കരുവന്നൂര്‍ തട്ടിപ്പില്‍ മുഖ്യപ്രതി സതീശന് തട്ടിപ്പിന് കളമൊരുക്കിയത് സിപിഎം നേതാക്കളായ എസി. മൊയ്തീനും കൗണ്‍സിലര്‍മാരായ അനൂപ് ഡേവിസ് കാടയും അരവിന്ദാക്ഷനുമാണെന്ന് ജിജോര്‍ പറയുന്നു. സതീശന് സിപിഎം നേതാക്കൻമാരുള്ള ബാങ്കിൽ ബന്ധമുണ്ടായിരുന്നു. ലോൺ കിട്ടാനായി ബാങ്കിൽ നിക്ഷേപിച്ച ഒന്നരക്കോടി രൂപ ഞങ്ങളുടെ അനുവാദമില്ലാതെ കിരണും ബിജുകരീമും കൂടി ബാങ്കിൽ നിന്നും മാറ്റിയിരുന്നു. ഇത് സതീശൻ അറിയുകയും പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. ഈ പണം രണ്ടുകോടി 90ലക്ഷം രൂപ ബാങ്ക് തിരിച്ചു നൽകിയെങ്കിലും സതീശൻ വീണ്ടും പണം വാങ്ങിയിരുന്നതായി ജിജോർ പറയുന്നു. ഇതിന് വേണ്ടി എസി മൊയ്തീനും അന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പിയായിരുന്ന പൊലീസുകാരനും ഇടപെട്ടിരുന്നതായും ജിജോർ പറഞ്ഞു. സിപിഎം നേതാക്കളായ അനൂപും അരവിന്ദാക്ഷനും എപ്പോഴും സതീശനൊപ്പമാണ്. സതീശന്‍റെ സാമ്പത്തിക സ്രോതസ്സില്‍ പൊലീസ് ഉദ്യോഗസ്ഥർക്കും പങ്കുണ്ട്. സതീശന്‍റെ പണം വേണുഗോപാലിന്‍റെയും ആന്‍റണിയുടേതുമാണെന്നും ജിജോർ കൂട്ടിച്ചേർത്തു.
ജിജോറിനെ ഇഡി എട്ടു തവണയാണ് ചോദ്യം ചെയ്ത് വിട്ടയച്ചത്. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് സതീശന്‍ തട്ടിയെടുത്ത പതിനാലില്‍ എട്ടു കോടിയും തന്‍റെ സഹായത്തോടെയെന്ന് ജീജോര്‍ ഇഡിക്ക് മൊഴി നല്‍കിയിരുന്നു. അന്ന് സര്‍വ്വീസിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരായ വേണുഗോപാലും ആന്‍റണിയും സതീശന്‍റെ ഇടപാടില്‍ പങ്കാളികളായുരുന്നുവെന്നും ജീജോര്‍ ഇഡിയ്ക്ക് മൊഴി നല്‍കി.
https://www.youtube.com/watch?v=C003rVMVXRg
https://www.youtube.com/watch?v=Ko18SgceYX8