കരുവന്നൂർ കള്ളപ്പണക്കേസിലെ മുഖ്യപ്രതി സതീഷ്കുമാറിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി.

തൃശ്ശൂർ: കരുവന്നൂർ കേസിലെ പ്രതി പി സതീഷ്‌കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കാതെ സുപ്രീംകോടതി. ജാമ്യാപേക്ഷ പരിഗണിക്കാൻ ജസ്‌റ്റിസ്‌ ബേലാ എം ത്രിവേദി അധ്യക്ഷയായ ബെഞ്ച്‌ വിസമ്മതിച്ചതിനെ തുടർന്ന്‌ ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന്‌ സതീഷ്‌കുമാറിന്‌ വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്‌തഗി ആവശ്യപ്പെട്ടു. ഹർജി പിൻവലിക്കാൻ സുപ്രീംകോടതി അനുമതി നൽകി. പ്രത്യേക കോടതി കേസിലെ വിചാരണ വേഗത്തിലാക്കണമെന്നും വിചാരണ വൈകുകയാണെങ്കിൽ പ്രതിക്ക്‌ വീണ്ടും കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി ഉത്തരവിൽ പറഞ്ഞു.

Asianet News Live | By-Election | ഏഷ്യാനെറ്റ് ന്യൂസ് | PP Divya | Naveen Babu | Malayalam News Live