തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്‍റെ പ്രാഥമിക പരീക്ഷ കടുകട്ടിയെന്ന് ഉദ്യോഗാർത്ഥികൾ. മൂന്നര ലക്ഷത്തോളം പേരാണ് 1535 കേന്ദ്രങ്ങളിലായി ഇന്ന് ആദ്യ കെഎഎസ് പരീക്ഷ എഴുതിയത്. 

പൊതുവിജ്‍ഞാനവും ചരിത്രവും ഭരണഘടനയും ഉൾപ്പെടുന്ന ആദ്യ പേപ്പർ ആയിരുന്നു രാവിലെ. മലയാളം, ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം പരിശോധിക്കുന്ന രണ്ടാം പേപ്പറാണ് ഉച്ചതിരിഞ്ഞ് നടത്തിയത്. ഒബ്ജക്ടീവ് മാതൃകയിലുളള പ്രാഥമിക പരീക്ഷകൾ ഉദ്യോഗാർത്ഥികളുടെ അറിവ് ആഴത്തിൽ പരിശോധിക്കുന്നവയായിരുന്നുവെന്നാണ് പൊതു വിലയിരുത്തൽ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രോളുകളിൽ ഒന്ന് ( കടപ്പാട്  ഐസിയു ) 

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രോളുകളിൽ ഒന്ന് ( കടപ്പാട്  ട്രോൾ റിപബ്ലിക്) 

നേരിട്ടുളള നിയമനത്തിന് പുറമേ സ‍ർവീസിലുളളവർക്കും പരീക്ഷയെഴുതാൻ അവസരമുണ്ടായിരുന്നു. ജൂൺ മാസത്തോടെ മെയിൻ പരീക്ഷ നടക്കും. മെയിൻ പരീക്ഷയുടെ 300 മാർക്കും അഭിമുഖത്തിന്റെ 50 മാർക്കും അടിസ്ഥാനമാക്കിയാണ് റാങ്ക് പട്ടിക പുറത്തിറക്കുക. നവംബർ ഒന്നിന് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് പിഎസ്‍സി ഉദ്ദേശിക്കുന്നത്.