ഐസ്ക്രീമിൽ വിഷം കലർത്തി മകളെ കൊന്നതും കുടുംബത്തെ ഇല്ലാതാക്കാൻ ശ്രമിച്ചതും മകൻ ആൽബിനാണെന്ന് ഇന്നലെ വൈകിട്ട് മാത്രമാണ് ബന്ധുക്കൾ അച്ഛൻ ബെന്നിയെ അറിയിച്ചത്. 

കാസർകോട്: ബളാലിൽ യുവാവ് പതിനാറുകാരിയെ സഹോദരൻ ഐസ്ക്രീമിൽ വിഷം നൽകി കൊന്ന കേസിൽ പ്രതി ആൽബിൻ്റെ അച്ഛൻ ബെന്നി ഉൾപ്പെടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും വിശദമായ മൊഴിയെടുക്കുമെന്ന് പൊലീസ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേസിലെ നിർണായക തെളിവായ മൊബൈൽ ഫോൺ ഉടൻ ഫൊറൻസിക് പരിശോധനക്കയക്കും. ഐസ്ക്രീമിൽ വിഷം കലർത്തി മകളെ കൊന്നതും കുടുംബത്തെ ഇല്ലാതാക്കാൻ ശ്രമിച്ചതും മകൻ ആൽബിനാണെന്ന് ഇന്നലെ വൈകിട്ട് മാത്രമാണ് ബന്ധുക്കൾ അച്ഛൻ ബെന്നിയെ അറിയിച്ചത്. 

പിതാവിനും മാതാവിനും സഹോദരിക്കും ഐസ്ക്രീമിൽ വിഷം നൽകി കൊല്ലാനായിരുന്നു ആൽബിൻ്റെ ശ്രമം. വിഷബാധയേറ്റ് ​ഗുരുതരാവസ്ഥയിലായിരുന്ന ആൽബിൻ്റേയും ആനിയുടേയും പിതാവ് ബെന്നി മകളുടെ സംസ്കാര ചടങ്ങിൽ പോലും പങ്കെടുത്തിരുന്നില്ല. ആരോ​ഗ്യം വീണ്ടെടുത്തതിന് ശേഷമാണ് ഇന്നലെ നടുക്കുന്ന സത്യം ബന്ധുക്കൾ ബെന്നിയെ അറിയിച്ചത്.