ഷാർജയിലേക്ക് പോകാനെത്തിയ കാസർകോട് സ്വദേശി ഇബ്രാഹിമിനെ കസ്റ്റഡിയിലെടുത്തു
കണ്ണൂർ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ വിദേശ കറൻസി വേട്ട. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിദേശത്തേക്ക് പോകാനെത്തിയ യുവാവിൽ നിന്നാണ് 23 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടിയത്. ഷാർജയിലേക്ക് പോകാനെത്തിയ കാസർകോട് സ്വദേശി ഇബ്രാഹിമിനെ കസ്റ്റഡിയിലെടുത്തു. യൂറോ, യുഎഇ ദിർഹം, സൗദി റിയാൽ എന്നിവയാണ് പിടികൂടിയത്. കസ്റ്റംസും സുരക്ഷാ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒളിച്ചുകടത്താൻ ശ്രമിച്ച കറൻസി കണ്ടെത്തിയത്. ഇബ്രാഹിമിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
