തിരുവനന്തപുരം: ഹൃദയ വാൽവിന് തകരാറുള്ള രണ്ട് ദിവസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ രക്ഷിക്കാൻ വീണ്ടുമൊരു ആംബുലൻസ് ദൗത്യം.

കാസർകോട് ഉദുമ സ്വദേശി നാസറിന്റെയും മുനീറയുടെയും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാണ് ഈ ദൗത്യമെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ടീമെന്ന സന്നദ്ധ സംഘടനയുടെ ഫെയ്സ്ബുക് പേജിൽ പറയുന്നു.  ആംബുലൻസിന്റെ യാത്രയുടെ തത്സമയ വീഡിയോ ഈ ഫെയ്സ്ബുക്ക് പേജിലൂടെ ഇപ്പോൾ പ്രദർശിപ്പിക്കുന്നുണ്ട്.

കാസർകോട് നിന്നും രാത്രി പുറപ്പെട്ട പാണക്കാട് ശിഹാബ് തങ്ങൾ മെമ്മോറിയൽ ആംബുലൻസ് (KL 60 J 7739)  ഇപ്പോൾ കണ്ണൂർ ജില്ലയിൽ പ്രവേശിച്ചുവെന്നാണ് കരുതുന്നത്.