കാസര്‍കോട്:  സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ സ്രവപരിശോധനാ കേന്ദ്രം വേണമെന്ന ആവശ്യം ശക്തമാകുന്നു. ആയിരത്തോളം പേരുടെ പരിശോധനാഫലം വൈകുന്നതോടെ കെജിഎംഒ ഈ ആവശ്യമുന്നയിച്ച് ആരോഗ്യമന്ത്രിയെ സമീപിച്ചു. അതെ സമയം മൊബൈല്‍ ലാബുകള്‍ സജ്ജീകരിച്ച് പ്രശ്നം പരിഹരിക്കുമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിശദീകരണം

നിലവില്‍ സ്രവ ശേഖരിക്കാനായി കാസര്‍ഗോഡ് ജില്ലയില്‍ 11 കേന്ദ്രങ്ങളാണുള്ളത്. ശേഖരിച്ച ശ്രവമെല്ലാം പേരിയ കേന്ദ്ര സര്‍വകലാശാലയില്‍ ക്രമീകരിച്ച ലാബിലാണ് പരിശോധിക്കുന്നത്. ഓരോ ദിവസവും 600ലധികം സാമ്പിളുകള്‍ ലാബിലെത്തും എന്നാല്‍ 200 സാമ്പില്‍ പരിശോധിക്കാനുള്ള സൗകര്യം മാത്രമെ ലാബിലുള്ളു.

കാസര്‍ഗോഡ് ടൗണ‍് കേന്ദ്രീകരിച്ച് താല്‍കാലിക വൈറോളജിലാബ് തുടങ്ങണമെന്നാണ് ആരോഗ്യവകുപ്പുദ്യോഗസ്ഥരുടെ ആവശ്യം. ഇതുന്നയിതച്ച് കെജിഎംഒഎ ആരോഗ്യമന്ത്രിയെ സമീപിച്ചു. അതെസമയം ശ്രവപരിശോധന കുറക്കുന്നതിന്‍റെ ഭാഗമായി ജില്ലയില്‍ റാപ്പിട്ആന്‍റിജന്‍പരിശോധന ആരംഭിച്ചു.

ഇന്നു മുതല്‍ രണ്ട് മൊബൈല്‍ ടീമുകളെ സജ്ജീകരിച്ച് ആഴ്ച തോറും 1000 ത്തിലധികം സ്രവ പരിശോധന നടത്താനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു.