ഇടുക്കി: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കട്ടപ്പനയിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധം സംഘർഷത്തിൽ കലാശിച്ച സാഹചര്യം കൂടി കണക്കിലെടുത്താണ് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ, കെഎസ്‌യു  സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ രാജേന്ദ്രൻ, ടിനു, ഫ്രാൻസിസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രതിഷേധത്തിൽ പങ്കെടുത്ത 70 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഡിവൈഎസ്‌പി ഓഫീസിലേക്ക് രണ്ട് ദിവസം മുൻപാണ് മാർച്ച് നടത്തിയത്. ഇത് വൻ സംഘർഷത്തിലാണ് കലാശിച്ചത്.