തിരുവനന്തപുരം: പൊതു ഇടമെന്നത് രാഷ്ട്രീയഭാവനയാണെന്ന് പ്രശസ്ത കലാനിരൂപക കവിത ബാലകൃഷ്ണന്‍. സമകാലിക സമൂഹത്തില്‍ വര്‍ഗവംശ ലിംഗ ഭേദമില്ലാതെ ജീവിക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ഈ അവസ്ഥയിലും ഭിന്നലിംഗക്കാര്‍ക്ക് മുന്‍കാലങ്ങളെക്കാളേറെ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുന്നതായും അവര്‍ ചൂണ്ടിക്കാട്ടി.

പുതിയ കലാകാരന്മാരും കലകളും പൊതുമധ്യത്തിലേക്ക് കടന്നുവരുന്നതിലൂടെ പെയിന്റിങ് മേഖലയില്‍ വൈവിധ്യമുള്ള വിഷയങ്ങള്‍ പരീക്ഷിക്കപ്പെടുന്നതായി ആര്‍ട്ട് മ്യൂസിയം ഡയറക്ടര്‍ ഡി. അജിത്കുമാര്‍ അഭിപ്രായപ്പെട്ടു. ഇത് വ്യത്യസ്തതകള്‍ ഇഷ്ടപ്പെടുന്ന അനേകമാളുകളെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നുണ്ട്. 

സമകാലീന കലയും കേരളത്തിലെ പൊതു ഇടങ്ങളും എന്ന വിഷയത്തില്‍ സ്‌പെയ്‌സസ് ഫെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ നടന്ന സംവാദത്തില്‍  പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും. ജോണി എംഎല്‍ മോഡറേറ്റര്‍ ആയിരുന്നു.