Asianet News MalayalamAsianet News Malayalam

തേപ്പിനൊപ്പം പെയിന്റിംഗ് 'ഉദ്ഘാടനം' ലക്ഷ്യമിട്ടോ? കെട്ടിട നിർമാണ ദൃശ്യങ്ങൾ വൈറൽ, പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്

ഭരണം അവസാനിക്കുന്നതിന് മുമ്പ് 'ഉദ്ഘാടനം' ചെയ്തു തീർക്കാനുള്ള രാഷ്ട്രീയ നേതാക്കളുടെ നെട്ടോട്ടത്തിന്റെ നേർ സാക്ഷിയാണ് ഈ ദൃശ്യങ്ങളെന്നാണ് പ്രതിപക്ഷ ആരോപണം. 

kayamkulam taluk hospital building construction viral video
Author
Kochi, First Published Feb 19, 2021, 1:23 PM IST

കൊച്ചി: ഒരു വശത്ത് പുതിയ കെട്ടിടത്തിന്റെ തേപ്പ് പണി നടക്കുന്നു, അതിന് ഒപ്പം തന്നെ അതേ സ്ഥലത്ത് പെയിന്റിംഗും നടക്കുന്നു. കോമഡി സിനിമയിലെ ദൃശ്യങ്ങളല്ല. കായംകുളം താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണ സ്ഥലത്ത് നിന്നുള്ള ഒറിജിനൽ ദൃശ്യങ്ങളാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ ദൃശ്യങ്ങളാണ്. ഭരണം അവസാനിക്കുന്നതിന് മുമ്പ് 'ഉദ്ഘാടനം' ചെയ്തു തീർക്കാനുള്ള രാഷ്ട്രീയ നേതാക്കളുടെ നെട്ടോട്ടത്തിന്റെ നേർ സാക്ഷിയാണ് ഈ ദൃശ്യങ്ങളെന്നാണ് പ്രതിപക്ഷ ആരോപണം. 

യു പ്രതിഭാ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 70 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്. തേപ്പ് പണി നടക്കുന്നതിനൊപ്പം തന്നെ പെയിന്റിംഗ് കൂടി ചെയ്യുന്നത് അശാസ്ത്രീയവും കെട്ടിടത്തിന് ബലക്ഷയമുണ്ടാക്കുന്നതുമാണെന്നിരിക്കെയാണ് ഈ പരിപാടി. 

'തേപ്പിനൊപ്പം പെയിന്‍റടി' ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ  പ്രചരിച്ചതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി നിർമ്മാണം തടഞ്ഞു. തിടുക്കപ്പെട്ട് ഉദ്ഘാടനം നടത്താനാണ് രണ്ട് ജോലികളും ഒരുമിച്ച് ചെയ്യുന്നതെന്നും കൃത്യമായ മേൽനോട്ടമില്ലാതെ അശാസ്ത്രീയമായാണ് കെട്ടിട നിർമ്മാണം നടക്കുന്നതെന്നുമാണ് യൂത്ത് കോൺഗ്രസ് ആരോപണം. 

Follow Us:
Download App:
  • android
  • ios