Asianet News MalayalamAsianet News Malayalam

'കുട്ടി കരയുന്നത് കണ്ടാണ് ഫോട്ടോയെടുത്തത്, വീട്ടിൽ നിന്ന് പിണങ്ങി വന്നതാകുമെന്ന് കരുതി'; യാത്രക്കാരി ബബിത

കുട്ടി കരയുന്നുണ്ടായിരുന്നുവെങ്കിലും ധൈര്യത്തോടെയായിരുന്നു ഇരുന്നതെന്നും പുലര്‍ച്ചെ ചാനല്‍ വാര്‍ത്ത കണ്ടാണ് പൊലീസിന് ഫോട്ടോ അയച്ചുകൊടുക്കുന്നതെന്നും ബബിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Kazhakkoottam Girl Missing case live police team to tamilnadu  'photo was taken after the child was seen crying'; says Passenger Babita
Author
First Published Aug 21, 2024, 6:27 AM IST | Last Updated Aug 21, 2024, 4:14 PM IST

തിരുവനന്തപുരം:  തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ ഊര്‍ജിതമാക്കി പൊലീസ്. കുട്ടി തമിഴ്നാട്ടിലുണ്ടാകുമെന്ന നിഗനമനത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം കന്യാകുമാരിയിലേക്ക് പുറപ്പെട്ടു. ട്രെയിനില്‍ വെച്ച് കുട്ടി കരയുന്നത് കണ്ടാണ് ഫോട്ടോ എടുത്തതെന്ന് യാത്രക്കാരി ബബിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബബിത എടുത്ത ഫോട്ടോ തിരിച്ചറിഞ്ഞാണ് കുട്ടി കന്യാകുമാരിയിലേക്ക് പോയിരിക്കാമെന്ന നിര്‍ണായക വിവരം പൊലീസിന് ലഭിച്ചത്. 

തമ്പാനൂരിൽ നിന്നാണ് ട്രെയിനില്‍ കയറിയതെന്ന് ബബിത പറഞ്ഞു. നെയ്യാറ്റിൻകരയില്‍ വെച്ചാണ് ഫോട്ടോയെടുത്തത്. കുട്ടി കരയുന്നുണ്ടായിരുന്നുവെങ്കിലും ധൈര്യത്തോടെയായിരുന്നു ഇരുന്നത്. വീട്ടിലിടുന്ന വസ്ത്രമാണ് ധരിച്ചിരുന്നത്. ഇതും സംശയം തോന്നി. കുട്ടി കരയുന്നത് കണ്ടാണ് ഫോട്ടോയെടുത്തത്. അങ്ങനെ എടുക്കാൻ തോന്നി. വീട്ടില്‍ നിന്ന് പിണങ്ങി വന്നതായിരിക്കുമോയെന്ന് കരുതി.  പെണ്‍കുട്ടിയുമായി സംസാരിക്കാൻ കഴിഞ്ഞില്ല.

ഞങ്ങളുടെ മുഖത്തേക്ക് പോലും കുട്ടി നോക്കിയിരുന്നില്ല. കൂടെയുണ്ടായിരുന്ന സുഹൃത്തായ യാത്രക്കാരിയാണ് കുട്ടി നമ്മുടെ കുടെ തമ്പാനൂരിൽ നിന്നാണ് കയറിയതെന്ന് പറഞ്ഞത്. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ഫോട്ടോയെടുത്തത്. പുലര്‍ച്ചെ എഴുന്നേറ്റ് യൂട്യൂബില്‍ ചാനലുകളിലെ വാര്‍ത്ത കണ്ടപ്പോഴാണ് കുട്ടിയുടെ ഫോട്ടോ കണ്ട് സംശയം തോന്നിയത്. തുടര്‍ന്ന് നാലു മണിയോടെയാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഇന്നലെ രാത്രി കുട്ടിയെ കാണാതായ സംഭവം ശ്രദ്ധയില്‍പെട്ടിരുന്നില്ലെന്നും ബബിത പറഞ്ഞു. ഫോട്ടോ അയച്ചുകൊടുത്തശേഷം കുട്ടിയുടെ പിതാവ് തിരിച്ചറിഞ്ഞുവെന്ന് പൊലീസ് വിളിച്ചറിയിക്കുകയായിരുന്നുവെന്ന് ബബിത പറഞ്ഞു. 

കുട്ടിയുടെ കയ്യില്‍ നോട്ട് ചുരുട്ടി പിടിച്ചിരുന്നു. 40 രൂപയോളം വരുമെന്നാണ് തോന്നുന്നത്. കയ്യില്‍ ബാഗുണ്ടായിരുന്നെങ്കിലും പൊടിയുണ്ടായിരുന്നു. കുട്ടിയെ കണ്ടപ്പോള്‍ എന്തോ ഫോട്ടോയെടുക്കാൻ തോന്നിയതാണെന്നും ബബിത പറഞ്ഞു. ഡിഗ്രി കഴിഞ്ഞ് മെഡിക്കല്‍ കോഡിന് പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് ബബിത. ബബിതയും കുടെയുണ്ടായിരുന്ന സഹയാത്രക്കാരിയുമാണ് കുട്ടിയെ കണ്ട് സംശയം തോന്നി ഫോട്ടോയെടുത്തത്. തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ നിര്‍ണായകമായതും ബബിത എടുത്ത ഫോട്ടോയാണ്. മെഡിക്കല്‍ കോഡിന് പഠിക്കുന്ന ബബിതയും കൂടെ പഠിക്കുന്ന കുട്ടുകാരിയും ട്രെയിനില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ചിത്രം പകര്‍ത്തിയത്. 

തസ്മിത്ത് തംസം തമിഴ്നാട്ടിൽ? കേരള പൊലീസ് കന്യാകുമാരിയിലേക്ക്, പാറശ്ശാല വരെ കുട്ടി ട്രെയിനിൽ യാത്ര ചെയ്തു

 

Latest Videos
Follow Us:
Download App:
  • android
  • ios