പത്തു  ദിവസത്തിനുളളിൽ പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 


കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാരിനായി നാളെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ ബി സുനിൽകുമാർ ഹാജരാകും. സ്പെഷൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. അനിൽകുമാർ കോടതിയുമായുളള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് അടുത്തയിടെ രാജിവെച്ചിരുന്നു. പത്ത് ദിവസത്തിനുളളിൽ പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ പശ്ചാത്തലത്തിലാണ് നിലവിൽ പ്രോസിക്യൂഷൻ അഭിഭാഷക സംഘത്തിനുളള സുനിൽകുമാറിനോടുതന്നെ സർക്കാരിനായി ഹാജരാകാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നി‍ർദേശിച്ചത്. ഇതിനിടെ രാജിവെച്ച അനിൽകുമാറിനെത്തന്നെ സ്പെഷൽ പ്രോസിക്യൂട്ടറായി തിരികെ കൊണ്ടുവരാനുളള ശ്രമങ്ങൾ അന്വേഷണസംഘം തുടരുന്നുണ്ട്.