ഭരണ പ്രതിപക്ഷ യൂണിയനുകൾ സംയുക്തമായി പ്രതിഷേധ ലോക്ഡൗണിൽ പോയതോടെയാണ് എറണാകുളം കാക്കനാട്ടെ കേരള ബുക്സ് ആന്റ് പബ്ലിക്കേഷൻസ് പ്രസ്സിൽ പാഠപുസ്തക അച്ചടി പൂർണമായും നിലച്ചത്.

കാക്കനാട്: ജീവനക്കാർ സ്വയം പ്രഖ്യാപിത ലോക്ഡൗണിൽ പോയതോടെ സർക്കാർ സ്ഥാപനമായ കെബിപിഎസിൽ പാഠപുസ്തകങ്ങളുടെ അച്ചടി മുടങ്ങി. കൂടുതൽ ജീവനക്കാർ കൊവിഡ് ബാധിതരായിട്ടും ,മാനേജ്മെന്റ് സുരക്ഷ ഉറപ്പാക്കുന്നില്ലെന്നാണ് ജീവനക്കാരുടെ ആരോപണം. ഇതോടെ പാഠപുസ്തക അച്ചടി ജൂണിൽ പൂർത്തിയാകുന്ന കാര്യം അനിശ്ചിതത്വത്തിലായി.

ഭരണ പ്രതിപക്ഷ യൂണിയനുകൾ സംയുക്തമായി പ്രതിഷേധ ലോക്ഡൗണിൽ പോയതോടെയാണ് എറണാകുളം കാക്കനാട്ടെ കേരള ബുക്സ് ആന്റ് പബ്ലിക്കേഷൻസ് പ്രസ്സിൽ പാഠപുസ്തക അച്ചടി പൂർണമായും നിലച്ചത്. ലോക്ഡൗൺ അവസാനിക്കുന്ന 16 വരെ ജോലി ചെയ്യില്ലെന്നാണ് ജീവനക്കാരുടെ നിലപാട്.

ഇതോടെ ജൂണിൽ പുസ്തക അച്ചടി പൂർത്തിയാകുന്ന കാര്യം അനിശ്ചിതത്വത്തിലായി. ലോട്ടറി ടിക്കറ്റുകളുടെ അച്ചടി സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. പാഠപുസ്ത അച്ചടി അവസാനഘട്ടത്തിലുമെത്തി. അതുകൊണ്ട് പ്രസ് അടച്ചിട്ടാലും പുസ്തക അച്ചടി ജൂണിൽ തീർക്കാനാകുമെന്നാണ് ജീവനക്കാരുടെ ഉറപ്പ്.

കഴിഞ്ഞ ലോക്ഡൗണിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ അവശ്യസർവ്വീസ് മേഖലയുടെ പട്ടികയിലാണ് കെബിപിഎസ് ഉൾപെട്ടത്. ഇതോടെ ആകെ 170 സ്ഥിരം ജീവനക്കാരിൽ 35 പേർ കൊവിഡ് രോഗികളായിട്ടും ലോക്ഡൗൺ കാലത്തടക്കം ജോലി ചെയ്യേണ്ട അവസ്ഥയിലായി തൊഴിലാളികൾ. ഈ സാഹചര്യത്തിലാണ് ജീവനക്കാർ സ്വയം ലോക്‍‍ഡൗൺ പ്രഖ്യാപിച്ചത്.

(ഫയല്‍ ചിത്രം)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona