തിരുവനന്തപുരം: നിയമസഭയെ അവഹേളിച്ച ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ നോട്ടീസ് നിയമസഭാ ചട്ടങ്ങൾ അനുസരിച്ചാണെന്നും അത് ചർച്ച ചെയ്യാൻ അവസരം ഉണ്ടാക്കണമെന്നും കോൺഗ്രസ്സ് നിയമസഭാകക്ഷി ഉപനേതാവ് കെസി ജോസഫ് എംഎല്‍എ. 

പ്രമേയത്തെ എൽഡിഎഫ് നിരാകരിക്കുന്നത് ബിജെപി യുടെ മുന്നിൽ നല്ലപിള്ള  ചമയാനാണ്. ഗവർണറുടെ നിലപാടിനെ വിമർശിക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തതും ബിജെപിയെ പ്രീണിപ്പിക്കാനാണ്. മുയലിനോടൊപ്പം ഓടാനും വേട്ടപ്പട്ടിയോടൊപ്പം  വേട്ടയാടാനുമുള്ള മുഖ്യമന്ത്രിയുടേയും സി പി എം ന്റെയും നീക്കത്തിന്റെ പൊള്ളത്തരം ജനങ്ങൾ തിരിച്ചറിയുമെന്നും കെ സി ജോസഫ് കൂട്ടിച്ചേര്‍ത്തു.

വിസിലടിക്കും മുമ്പ് ചെന്നിത്തല ഗോളടിക്കരുത്; ഗവര്‍ണര്‍ക്കെതിരായ പ്രമേയ നീക്കം തള്ളി എൽഡിഎഫ്

പൗരത്വ നിയമ ഭേദഗതിക്കെതിരായി നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ പരസ്യനിലപാടെടുത്ത ഗവര്‍ണറെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കാൻ അനുമതി തേടിയ പ്രതിപക്ഷ നേതാവിന്‍റെ നീക്കത്തിനെതിരെ ഇടത് മുന്നണി രംഗത്തെത്തിയിരുന്നു.  പിണറായി സര്‍ക്കാരിനെ കുടുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നാണ് ഇടത് മുന്നണിയുടെ വിലയിരുത്തല്‍. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും കൺവീനര്‍ എ വിജയരാഘവൻ പറഞ്ഞു. 

കലക്കവെള്ളത്തിൽ മീൻ പിടിക്കരുത്; ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷ നീക്കത്തിനെതിരെ എകെ ബാലൻ