തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായി നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ പരസ്യ നിലപാടെടുത്ത ഗവര്‍ണറെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കാൻ അനുമതി തേടിയ പ്രതിപക്ഷ നേതാവിന്‍റെ നീക്കം വെട്ടി ഇടത് മുന്നണി.  പിണറായി സര്‍ക്കാരിനെ കുടുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ഇടത് മുന്നണി വിലയിരുത്തി.. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് കൺവീനര്‍ എ വിജയരാഘവൻ പറഞ്ഞു. 

കേരളത്തിൽ നിലവിൽ ഭരണഘടനാ പ്രതിസന്ധിയൊന്നും ഇല്ല. വിസിലടിക്കുന്നതിന് മുമ്പെ ഗോളടിക്കാൻ ചെന്നിത്തല ശ്രമിക്കുകയാണെന്നും ഇത് പ്രോത്സാഹിപ്പിക്കാനാകില്ലെന്നും എ വിജയരാഘവൻ പറഞ്ഞു. 

തടര്‍ന്ന് വായിക്കാം: കലക്കവെള്ളത്തിൽ മീൻ പിടിക്കരുത്; ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷ നീക്കത്തിനെതിരെ എകെ ബാലൻ...