ബിജെപിയുടെ തന്ത്രങ്ങളിൽ വീഴുന്നവരല്ല കേരളത്തിലെ ക്രൈസ്തവ സഭകളെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ സി ജോസഫ്.

തിരുവനന്തപുരം: ബിജെപിയുടെ തന്ത്രങ്ങളിൽ വീഴുന്നവരല്ല കേരളത്തിലെ ക്രൈസ്തവ സഭകളെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് 'കെ സി ജോസഫ്. ബിജെപിയിലേക്ക് ഒരു ഒഴുക്കും ഉണ്ടാകില്ല. ചില ഭാ​ഗ്യാന്വേഷികളെ കിട്ടിയെന്ന് വരാ'മെന്നും കെ സി ജോസഫ് ന്യൂസ് അവറിൽ പ്രതികരിച്ചു.

''ബിജെപിയുടെ സമീപകാലത്തെ കപട തന്ത്രങ്ങളും നീക്കങ്ങളും തീർച്ചയായും ​ഗൗരവമായി കാണേണ്ട കാര്യമാണ്. പക്ഷേ ഞങ്ങൾക്ക് ആശങ്കയില്ല. ന്യൂനപക്ഷങ്ങളെല്ലാം ബിജെപിയിലേക്ക് ഒഴുകിപ്പോകുമെന്നോ നരേന്ദ്രമോദി എറണാകുളത്ത് വരുമ്പോൾ വലിയ രാഷ്ട്രീയ മാറ്റങ്ങളുണ്ടാകുമെന്നോ ഉള്ള യാതൊരു ആശങ്കയും ഇല്ല. എന്നാൽ കെ സുരേന്ദ്രൻ അവകാശപ്പെട്ടത് പോലെ ചില ഭാ​ഗ്യാന്വേഷികളെയും അവസരവാദികളെയും ബിജെപിക്ക് കിട്ടിയെന്നും വരാം. അതിനപ്പുറത്തേക്ക് കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ ഇടയിലേക്ക് കടന്നു ചെല്ലാനും അവരുടെ വിശ്വാസം ആർജ്ജിക്കാനോ ഒരിക്കലും ബിജെപിക്ക് സാധിക്കില്ലെ''ന്നും കെ സി ജോസഫ് പറഞ്ഞു. 

'വിമർശിക്കുന്നവരോട് സഹതാപം മാത്രം'; ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്

Asianet News Malayalam Live News | ഏഷ്യാനെറ്റ് ന്യൂസ് | Malayalam Live News | Kerala Live TV News