Asianet News MalayalamAsianet News Malayalam

K C Venugopal : 'മുഖ്യമന്ത്രി ഇന്ധനവില കൂടുമ്പോള്‍ സന്തോഷിക്കുന്നയാള്‍'; വിമര്‍ശനവുമായി കെ സി വേണുഗോപാല്‍

കേന്ദ്രനയങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തും. ഇന്ധന വില കൂടുമ്പോൾ സന്തോഷിക്കുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. 

KC Venugopal criticize pinarayi vijayan and central government
Author
Trivandrum, First Published Dec 4, 2021, 5:21 PM IST

തിരുവനന്തപുരം: കേരളത്തിൽ കോണ്‍ഗ്രസ് (congress) തിരിച്ചുവരവിന്‍റെ പാതയിലെന്ന് കെ സി വേണുഗോപാല്‍ (K C Venugopal). പാർട്ടിയാണ് വലുത്. അതിനപ്പുറം മറ്റൊന്നുമില്ല. കേരളത്തിൽ കോണ്‍ഗ്രസ് പൂർവ്വാതികം ശക്തിയോടെ മടങ്ങിവരും. കെ സുധാകരനും വി ഡി സതീശനും പാർട്ടിയെ നയിക്കുന്നത് മുതിർന്ന നേതാക്കളുടെ അനുഗ്രഹങ്ങളോടെയാണ്. തീയില്‍ കുരുത്ത പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും വെയിലേറ്റാല്‍ വാടില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവും വേണുഗോപാല്‍ നടത്തി. സാമ്പത്തിക നയങ്ങളെ തകർത്തെറിയുന്ന പ്രക്രിയയാണ് മോദി സർക്കാർ ചെയ്യുന്നത്. കേന്ദ്ര നയങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തും. ഇന്ധന വില കൂടുമ്പോൾ സന്തോഷിക്കുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി. 

മുഖ്യമന്ത്രിക്ക് എതിരെ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ്

മുല്ലപ്പെരിയാർ അണക്കെട്ട് വിഷയം കേരള, തമിഴ്നാട് സർക്കാരുകൾ ​ഗൗരവമായി  കൈകാര്യം ചെയ്യുന്നില്ലെന്ന് വി ഡി സതീശൻ. മുല്ലപ്പെരിയാറിലെ മരം മുറി ബേബി ഡാം ശക്തിപ്പെടുത്താനാണ്. അതിനുശേഷം ജലനിരപ്പ് 152 അടിയാക്കാനാണ് തമിഴ്നാടിന്‍റെ നീക്കം. മുഖ്യമന്ത്രി ഈ വിഷയത്തിൽ മു എന്ന് പോലും മിണ്ടുന്നില്ല. അണക്കെട്ട് തകർന്നാൽ അഞ്ച് ജില്ലകളിലുള്ള ആളുകൾ അറബികടലിൽ ഒഴുകിനടക്കും എന്നാണ് വി എസ്  അച്യുതാനന്ദൻ പറഞ്ഞത്. അന്ന് അണക്കെട്ട് ഡീ കമ്മിഷൻ ചെയ്യണം എന്ന് പറഞ്ഞ പിണറായി വിജയൻ ഇപ്പോൾ നിലപാട് മാറ്റി. മരം മുറി അനുമതി നൽകിയതിലൂടെ കേരളത്തിന്‍റെ കേസ് ദുർബലമാക്കി. കേരളത്തിന് അടിസ്‌ഥാന വിവരങ്ങൾ പോലും ഇല്ല. അനാസ്‌ഥയുടെ പരമോന്നതിയിൽ ആണ് സർക്കാർ. 

മേൽനോട്ട സമിതി എടുക്കുന്ന തീരുമാനങ്ങൾ മന്ത്രി പോലും അറിയുന്നില്ല. മന്ത്രിമാരെ ഇരുട്ടിൽ നിർത്തി എന്തിനാണ് മുഖ്യമന്ത്രി മരം മുറി ഉത്തരവ് ഇറക്കിയത്. രണ്ടു മന്ത്രിമാർ കാണാത്ത രേഖകൾ പ്രതിപക്ഷത്തിന്‍റെ കൈയിൽ ഉണ്ട്. ഈ രേഖകൾ കാണാത്ത മന്ത്രിമാർ എന്തിന് ആ സ്‌ഥാനത്ത് ഇരിക്കുന്നു. മുഖ്യമന്ത്രിയെകൊണ്ട് പ്രതിപക്ഷം വാ തുറപ്പിക്കും. രാത്രി ഷട്ടർ തുറക്കാൻ പാടില്ല എന്ന നിബന്ധന തമിഴ്നാട് ലംഘിച്ചിട്ട് ഒന്നും ചെയ്തില്ല. എന്നിട്ട് കത്ത് എഴുതി എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേരളത്തിൽ ചോദിക്കാനും പറയാനും ആരും ഇല്ലാത്തതിനാൽ തമിഴ്നാടിന് എപ്പോൾ വേണമെങ്കിലും ഷട്ടർ തുറക്കാം എന്നതാണ് അവസ്ഥ. എം എം മണി ഉൾപ്പെടെ ഉള്ളവർ ഇടുക്കിയിൽ ഉള്ളവരെ കബളിപ്പിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios