പാർട്ടിയാണ് പ്രധാനം. കേരളത്തിന്റെ വികസനത്തിനും ക്ഷേമത്തിനും ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കുറിച്ചു. കെസിയുടെ ട്വീറ്റ് എഐസിസി മാധ്യമ വിഭാഗം മാധ്യമങ്ങൾക്ക് നല്‍കി.

ദില്ലി: കേരള മുഖ്യമന്ത്രിയായി കോൺ​ഗ്രസ് ഹൈക്കമാൻഡ് തെരഞ്ഞെടുത്ത വി.ഡി. സതീശന് ആശംസയുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു​ഗോപാൽ. തന്റെ പ്രിയ സഹപ്രവർത്തകൻ വി ഡി സതീശന് ആശംസകൾ എന്ന് അദ്ദേഹം എക്സിൽ കുറിച്ചു. എല്ലാവരും കോൺ​ഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനത്തെ സ്വാ​ഗതം ചെയ്യുന്നു. പാർട്ടിയാണ് പ്രധാനം. കേരളത്തിന്റെ വികസനത്തിനും ക്ഷേമത്തിനും ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കുറിച്ചു. കെസിയുടെ ട്വീറ്റ് എഐസിസി മാധ്യമ വിഭാഗം മാധ്യമങ്ങൾക്ക് നല്‍കി. 

Add Asianetnews as a Preferred SourcegooglePreferred

Scroll to load tweet…

കേരള മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്‌തി അറിയിച്ച് കെ സി പക്ഷ എംഎല്‍എമാർ രംഗത്തെത്തിയിരുന്നു. മാനദണ്ഡം മറികടന്നെന്ന് കെ സി ഗ്രൂപ്പ് പ്രതികരിച്ചു. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാത്തതില്‍ തുറന്നടിക്കുകയാണ് കെ സി പക്ഷത്തെ എംഎൽഎമാർ. കേരളത്തില്‍ കെ സി വേണുഗോപാലിനെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം ഉണ്ടായി. ഇതിന് പിന്നിൽ ഒരു കേന്ദ്രം പ്രവർത്തിച്ചുവെന്നും കെ സി ഗ്രൂപ്പ് ആരോപിക്കുന്നു. ഇതേക്കുറിച്ച് പുതിയ മുഖ്യമന്ത്രിയും പാർട്ടിയും അന്വേഷിക്കണമെന്നും പഴകുളം മധു ആവശ്യപ്പെട്ടു. വി ഡി സതീശന് വേണ്ടി മുറവിളി ഉണ്ടായി. വ്യാജമായി നിർമ്മിച്ച പൊതുബോധമാണ് ഇതിന് കാരണമെന്നും കെസി പക്ഷം പ്രതികരിക്കുന്നു. പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും കെ സി ഗ്രൂപ്പ് കൂട്ടിച്ചേര്‍ത്തു.