തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കത്തോലിക്ക സഭയുടെ കീഴിലുള്ള ആശുപത്രികൾ ആവശ്യം വന്നാൽ വിട്ടുനൽകാമെന്ന് കെസിബിസി. ഇക്കാര്യം കെസിബിസി പ്രസിഡണ്ട്  കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യമന്ത്രി പിണറായി വിജയനെ  അറിയിച്ചു.

 മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചാണ് സന്നദ്ധത അറിയിച്ചത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സഭയുടെ പിന്തുണ ഉണ്ടാകുമെന്നും മാർ ജോർജ്  ആലഞ്ചേരി മുഖ്യമന്ത്രിയെ അറിയിച്ചു. ആശുപത്രികളിലെ ഡോക്ടർമാർ, നഴ്‌സ് ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ സേവനം വിട്ടുനൽകാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. സഭയുടെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിയ മുഖ്യമന്ത്രി തുടർപ്രവർത്തനങ്ങളിൽ അവരെ ഉപയോഗിക്കാമെന്നും അറിയിച്ചു.

കൊവിഡ്: നിർദ്ദേശം ലംഘിച്ച ആരാധനാലയങ്ങൾക്കെതിരെ കേസ്; വൈദികർക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ്‌

കൊവിഡ് 19: കളക്ടറുടെ നിർദ്ദേശം കാറ്റിൽ പറത്തി 'കുർബാന'; രണ്ട് വൈദികർക്കെതിരെ കേസ്

പാലാ രൂപതയിൽ ജനപങ്കാളിത്തത്തോടെ കുർബാന ഉണ്ടാവില്ല; വിശ്വാസികൾക്കായി കുർബാനയുടെ തത്സമയ സംപ്രേഷണം