ആലപ്പുഴയിൽ നിർമാണത്തിലിരുന്ന പാലം തകർന്ന സംഭവത്തിൽ മൂന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തുമെന്നും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

തിരുവനന്തപുരം: ആലപ്പുഴ കീച്ചേരിക്കടവ് പാലം തകർന്ന് രണ്ടു പേർ മരിച്ച സംഭവത്തിൽ നടപടി. മൂന്നു പൊതുമരാമത്ത് ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്തു. കരാറുകാരനെ കരിപ്പട്ടികയിൽ പെടുത്തി. കരാറുകാരനായ ഇബ്രാഹിം കുട്ടിയെയാണ് കരിപ്പട്ടികയിൽപ്പെടുത്തിയത്. അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ടെസ്സി തോമസ്, അസിസ്റ്റൻറ് എഞ്ചിനിയർ എസ്.ശ്രീജിത്ത്, ഓവർസിയർ വൈ.യതിൻ കുമാർ എന്നിവരെയാണ് സസ്പെൻറ് ചെയ്തു. പാലം തകർന്നതിനിടെ കുറിച്ച് പൊതുമരാമത്ത് വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൻെറ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിൻെറ നടപടി. സംഭവവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിലൂടെയാണ് പ്രതികരണം നടത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

പൊതുമരാമത്ത് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

പൊതുമരാമത്ത് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

ആലപ്പുഴ ജില്ലയിലെ കീച്ചേരിക്കടവ് പാലം നിർമാണത്തിനിടെ ഉണ്ടായ അപകടത്തെ കുറിച്ച് അന്വേഷിച്ച പൊതുമരാമത്ത് വിജിലന്‍സ് വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് പരിശോധിച്ചു.

സംഭവത്തില്‍ പാലം നിര്‍മ്മാണ കരാറുകാരനെ കരിമ്പട്ടികയില്‍ പെടുത്തുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിര്‍മ്മാണ ചുമതലയില്‍ ഉണ്ടായിരുന്ന പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എഞ്ചിനിയര്‍, അസിസ്റ്റന്‍റ് എഞ്ചിനിയര്‍‌, ഓവര്‍സിയര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യുവാനും പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം​ നല്‍കി .- പി എ മുഹമ്മദ് റിയാസ്