Asianet News MalayalamAsianet News Malayalam

പൗരത്വ നിയമ ഭേദ​ഗതി;സമൂഹമാധ്യമങ്ങൾ വഴി വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്; നടപടിയെടുക്കുമെന്ന് കേരള പൊലീസ്

നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന വിധത്തിലുള്ള സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ടോ എന്ന കാര്യം നിരീക്ഷിക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കേരള പൊലീസ്  ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓർമ്മിപ്പിക്കുന്നു. 
 

keral police warns to people who share and post on caa through social media
Author
Trivandrum, First Published Feb 6, 2020, 2:45 PM IST

തിരുവനന്തപുരം: പൗരത്വ നിയമ ഭേദ​ഗതി വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങൾ വഴി വിദ്വേഷ പ്രചരണങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പൊതുജനങ്ങൾക്കായി കേരള പൊലീസ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന വിധത്തിലുള്ള സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ടോ എന്ന കാര്യം നിരീക്ഷിക്കാൻ  സൈബർ സെൽ, ഹൈ ടെക്സെൽ, സൈബർ ഡോം തുടങ്ങിയ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കേരള പൊലീസ്  ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓർമ്മിപ്പിക്കുന്നു. പൌരത്വ നിയമ ഭേദഗതി വിഷയത്തില്‍ രാജ്യമെങ്ങും വന്‍ പ്രതിഷേധങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
പൗരത്വ നിയമഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ മതസ്പർദ്ധയും വിദ്വേഷവും വളർത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നമ്മുടെ നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ സൈബർ സെൽ, ഹൈ ടെക്സെൽ, സൈബർ ഡോം എന്നിവയുടെ നേതൃത്വത്തിൽ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നവർക്കെതിരെയും ഷെയർ ചെയ്യുന്നവർക്കെതിരെയും കർശനമായ നിയമനടപടി സ്വീകരിക്കുന്നതാണ്.

Follow Us:
Download App:
  • android
  • ios