Asianet News MalayalamAsianet News Malayalam

ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക എന്ന് നൽകുമെന്ന് രേഖാമൂലം അറിയിക്കണം: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയോ നിയന്ത്രണമോ ഇതിൽ ബാധകമല്ലെന്നും ട്രൈബ്യൂണൽ ഓർമ്മിപ്പിച്ചു. 

kerala administrative tribunal employees arrear allowance details government sts
Author
First Published Nov 16, 2023, 3:05 PM IST

തിരുവനന്തപുരം: ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. കുടിശ്ശിക എന്ന് നൽകുമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചോദിച്ചു. 2021 മുതലുള്ള കുടിശ്ശിക എന്ന് നൽകുമെന്ന് രേഖാമൂലം അറിയിക്കണമെന്നും ട്രൈബ്യൂണൽ ആവശ്യപ്പെട്ടു. ഡിസംബർ 11നകം അറിയിച്ചില്ലെങ്കിൽ ഹർജിയിൽ സ്വന്തം നിലയിൽ ഉത്തരവിടുമെന്നും ട്രൈബ്യൂണൽ അറിയിച്ചു. സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയോ നിയന്ത്രണമോ ഇതിൽ ബാധകമല്ലെന്നും ട്രൈബ്യൂണൽ ഓർമ്മിപ്പിച്ചു. 

വീണ്ടുമൊരു തീർത്ഥാടന കാലം, മണ്ഡല മകരവിളക്കിനായി ശബരിമല നട ഇന്ന് തുറക്കും, ഒരുക്കങ്ങൾ പൂർത്തിയായി

Follow Us:
Download App:
  • android
  • ios